ആലപ്പുഴയിൽ 37കോ​ടി രൂ​പ​യു​ടെ കൃ​ഷിനാ​ശം; 27 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 410 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 104 ക്യാ​ന്പു​ക​ളി​ലാ​യി 5645 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു. 18,721 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യ​ത്. മ​ഴ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ നാ​ലു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യു​ണ്ടാ​കു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​ക്ക് പ്ര​കാ​രം 37 കോ​ടി രൂ​പ​യു​ടെ കൃ​ഷി നാ​ശം സം​ഭ​വി​ച്ചു.

13 പാ​ട​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​രു​വാ​റ്റ വാ​ഴാ​ങ്കേ​രി പു​ളി​യ​ന്പ​ങ്കേ​രി​യി​ൽ 66 ഹെ​ക്ട​റും ചെ​റു​ത​ന കോ​ഴി​ക്കു​ഴി​യി​ൽ 13.4 ഹെ​ക്ട​റും മ​ട​യ​നാ​രി​യി​ൽ 67.3 ഹെ​ക്ട​റും വീ​യ​പു​രം അ​ച്ച​നാ​രി പു​ത്ത​ൻ​കേ​രി​യി​ൽ 110 ഹെ​ക്ട​റും മ​ണ്ണ​ഞ്ചേ​രി തെ​ക്കേ​ക്ക​രി​യി​ൽ 14 ഹെ​ക്ട​റും പു​ളി​ങ്കു​ന്ന് വ​ട​ക്കേ​ക്ക​രി മാ​ട​ത്താ​ണി​ക്ക​രി​യി​ൽ 152 ഹെ​ക്ട​റും ത​ക​ഴി വേ​ഴ​പ്ര പ​ടി​ഞ്ഞാ​റ് മൂ​ന്നു ഹെ​ക്ട​റും ചെ​ത്തി​ക്ക​ള​ത്ത് ആ​റ് ഹെ​ക്ട​റും കൈ​ന​ക​രി ക​ന​കാ​ശേ​രി​യി​ൽ 48 ഹെ​ക്ട​റും ആ​റു​പ​ങ്കി​ൽ 192.8 ഹെ​ക്ട​റും ച​ന്പ​ക്കു​ളം ക​ട്ട​ക്കു​ഴി​യി​ൽ 3.8 ഹെ​ക്ട​റും മൂ​ലേ​പ്പ​ള്ളി​ക്കാ​ട് 63 ഹെ​ക്ട​റും എ​ട​ത്വ പു​ത്ത​ൻ​വ​ര​ന്പി​ന​ക​ത്ത് 156.8 ഹെ​ക്ട​റും നെ​ൽ​കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്.

ആ​കെ 896.1 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യാ​ണ് മ​ട വീ​ഴ്ച മൂ​ലം ന​ശി​ച്ച​ത്. വി​ത​ച്ചി​ട്ട് 90 ദി​വ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മാ​യ നി​ല​ങ്ങ​ളാ​ണ് മ​ട​വീ​ഴ്ച മൂ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. 28 ഓ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പു​റം ബ​ണ്ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി പാ​ട​ശേ​ഖ​ര​ങ്ങ​ൾ മു​ങ്ങി കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

27 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 410 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു
ആ​ല​പ്പു​ഴ: 11 വ​രെ ജി​ല്ല​യി​ൽ കാ​റ്റി​ലും മ​ഴ​യി​ലും പൂ​ർ​ണ​മാ​യി ന​ശി​ച്ച​ത് 27 വീ​ടു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത് 410 വീ​ടു​ക​ളും. ഏ​ഴു വ​രെ 13 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 133 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. എ​ട്ടാം തീ​യ​തി ഏ​ഴു വീ​ടാ​ണ് പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്. 72 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. ഒ​ന്പ​തി​ന് ഏ​ഴു വീ​ട് പൂ​ർ​ണ​മാ​യും 167 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും 10ന് ​പ​ത്തും 11ന് 28​ഉം വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യും ന​ശി​ച്ച​ത്. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് തു​ട​രു​ക​യാ​ണ്.

Related posts