വി​ല്പ​ന​യ്‌​ക്കെ​ത്തി​ എം​ഡി​എം​എ​യു​മാ​യി ഇരുപത്തിയാറുകാരൻ പി​ടി​യി​ൽ; കൂ​ടു​ത​ല്‍ പേർ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം


കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച മാ​ര​ക​ മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളു​രു​ത്തി ഭാ​ഗ​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സു​ല്‍​ഫി​ക്ക​ര്‍ (26) ആ​ണ് കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫി​ന്‍റെ​യും തോ​പ്പും​പ​ടി പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്.

തോ​പ്പും​പ​ടി ഭാ​ഗ​ത്തു​നി​ന്നു പി​ടി​കൂ​ടി​യ പ്ര​തി​യു​ടെ പ​ക്ക​ല്‍​നി​ന്ന് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് യു​വാ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വി​ല്പ​ന​ക്കെ​ത്തി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment