200 പു​തു​ത​ല​മു​റ മെ​മു ട്രെ​യി​ൻ സെ​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി; പ​ദ്ധ​തി​യി​ൽ ആ​കെ​യു​ള്ളത് 4000 കോ​ച്ചു​ക​ൾ

പ​ര​വൂ​ർ: ആ​ഭ്യ​ന്ത​ര റെ​യി​ൽ​വേ ഉ​ത്​പ്പാ​ദ​ന രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​രു​ങ്ങി ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി .തെ​ല​ങ്കാ​ന​യി​ലെ കാ​സി​പേ​ട്ടി​ൽ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന റെ​യി​ൽ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ 200 പു​തു​ത​ല​മു​റ നോ​ൺ-​എ​സി ഇ​ന്‍റ​ർ​സി​റ്റി മെ​മു ട്രെ​യി​ൻ​സെ​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ഐ​സി​എ​ഫ് ആ​ഗോ​ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു.

ആ​കെ 4,000 കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​വ​ൻ​കി​ട പ​ദ്ധ​തി​യു​ടെ രൂ​പ​ക​ൽ​പ്പ​ന, നി​ർ​മാ​ണം, വി​ത​ര​ണം, ക​മ്മീ​ഷ​ൻ ചെ​യ്യ​ൽ എ​ന്നി​വ​യ്‌​ക്കൊ​പ്പം 30 വ​ർ​ഷ​ത്തെ സ​മ​ഗ്ര​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മ​ണി​ക്കൂ​റി​ൽ 130 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് ഈ ​പു​തി​യ മെ​യി​ൻ​ലൈ​ൻ ഇ​ല​ക്‌ട്രിക് മ​ൾ​ട്ടി​പ്പി​ൾ യൂ​ണി​റ്റ് (മെ​മു) ട്രെ​യി​നു​ക​ൾ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ സം​രം​ഭ​ത്തി​ന് കീ​ഴി​ൽ ആ​ഭ്യ​ന്ത​ര റെ​യി​ൽ​വേ നി​ർ​മാ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം അ​തി​വേ​ഗ യാ​ത്രാ​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. പ്ര​മു​ഖ അ​ന്താ​രാ​ഷ്‌ട്ര-​ആ​ഭ്യ​ന്ത​ര റോ​ളിം​ഗ് സ്റ്റോ​ക്ക് നി​ർ​മാ​താ​ക്ക​ളാ​യ ആ​ൽ​സ്റ്റോം, സീ​മെ​ൻ​സ്, ടി​റ്റാ​ഗ​ഡ് റെ​യി​ൽ സി​സ്റ്റം​സ് തു​ട​ങ്ങി​യ വ​മ്പ​ൻ ക​മ്പ​നി​ക​ൾ ഈ ​ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് വ്യ​വ​സാ​യ രം​ഗ​ത്തു​നി​ന്നു​ള്ള സൂ​ച​ന​ക​ൾ.

ചെ​ന്നൈ ഐ​സി​എ​ഫ് പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ൾ പ്ര​കാ​രം പു​തി​യ നോ​ൺ-​എ​സി ഇ​ന്‍റ​ർ​സി​റ്റി ട്രെ​യി​നു​ക​ൾ​ക്ക് വ​ലി​യ യാ​ത്രാ​ശേ​ഷി​യു​ണ്ടാ​കും. 12 കാ​റു​ക​ളു​ള്ള (കോ​ച്ചു​ക​ൾ) ട്രെ​യി​നു​ക​ളി​ൽ 3,990 പേ​ർ​ക്കും, 16 കാ​റു​ക​ളു​ള്ള​വ​യി​ൽ 5,362 പേ​ർ​ക്കും യാ​ത്ര ചെ​യ്യാം. തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ൾ​ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന 20 കാ​റു​ക​ളു​ള്ള ഫോ​ർ​മേ​ഷ​നി​ൽ 6,734 പേ​ർ​ക്കും പ​ര​മാ​വ​ധി ശേ​ഷി​യു​ള്ള 24 കാ​റു​ക​ളു​ള്ള ട്രെ​യി​നു​ക​ളി​ൽ ഒ​രേ​സ​മ​യം 8,106 പേ​ർ​ക്കും യാ​ത്ര ചെ​യ്യാ​നാ​കും വി​ധ​മാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

റെ​യി​ൽ വി​കാ​സ് നി​ഗം ലി​മി​റ്റ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വി​ക​സി​പ്പി​ക്കു​ന്ന കാ​സി​പേ​ട്ട് റെ​യി​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് 160 ഏ​ക്ക​റി​ലാ​ണ് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ത്. വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ, മെ​മു​ക​ൾ, ച​ര​ക്ക് വാ​ഗ​ണു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​ൻ 710 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ഈ ​ഫാ​ക്ട​റി ഒ​രു​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ ല​ഭി​ക്കു​ന്ന ക​മ്പ​നി ട്രെ​യി​നു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കു​ന്ന​തി​ന് പു​റ​മെ കാ​സി​പേ​ട്ടി​ലെ നി​ർ​മാ​ണ സൗ​ക​ര്യ​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നും രാ​ജ​മു​ണ്ട്രി, ഖു​ർ​ദ റോ​ഡ്, ഝ​ഝ, കാ​ൺ​പൂ​ർ, വ​ഡോ​ദ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ റെ​യി​ൽ​വേ ഡി​പ്പോ​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും.

ക​രാ​ർ ഒ​പ്പി​ടു​ന്ന തീ​യ​തി മു​ത​ൽ 102 മാ​സ​മാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള കാ​ലാ​വ​ധി. സ​ർ​ക്കാ​രി​ന്‍റെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ ന​യ​പ്ര​കാ​ര​മു​ള്ള ക്ലാ​സ്- ഒ​ന്ന് പ്രാ​ദേ​ശി​ക വി​ത​ര​ണ​ക്കാ​ർ​ക്ക് മാ​ത്ര​മേ ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​മ്പ​നി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഉ​ത്പ്പ​ന്ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് 60 ശ​ത​മാ​ന​മെ​ങ്കി​ലും ത​ദ്ദേ​ശീ​യ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രി​ക്ക​ണ​മെ​ന്നും റെ​യി​ൽ​വേ ക​ർ​ശ​ന വ്യ​വ​സ്ഥ​യും വ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment