ഇ​ടി​ക്കൂ​ട്ടി​ൽ ചരിത്ര​മെ​ഴു​തി മേ​രി കോം; ​തോ​റ്റി​ട്ടും ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് റി​ക്കാ​ർ​ഡ്

ഉ​ല​ൻ ഉ​ദെ (സൈ​ബീ​രി​യ): തോ​റ്റി​ട്ടും ലോ​ക ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ​യു​ടെ മേ​രി കോം. ​ലോ​ക ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ താ​ര​മെ​ന്ന ഖ്യാ​തി​യാ​ണു മേ​രി പേ​രി​ലാ​ക്കി​യ​ത്.

ശ​നി​യാ​ഴ്ച ന​ട​ന്ന 51 കി​ലോ​ഗ്രാം വി​ഭാ​ഗം സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മേ​രി, തു​ർ​ക്കി​യു​ടെ ബു​സ​നാ​സ് സാ​കി​രോ​ഗൊ​ളു​വി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. 4-1 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു തു​ർ​ക്കി​ഷ് താ​ര​ത്തി​ന്‍റെ നേ​ട്ടം. ഇ​തോ​ടെ മേ​രി​ക്കു വെ​ങ്ക​ലം കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. 51 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​മാ​യാ​ണു മേ​രി കോം ​മ​ത്സ​രി​ച്ച​ത്.

ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മേ​രി കോ​മി​ന്‍റെ എ​ട്ടാം മെ​ഡ​ലാ​ണി​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു താ​രം ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ എ​ട്ട് മെ​ഡ​ൽ നേ​ടു​ന്ന​ത്. ക്യൂ​ബ​ൻ ഇ​തി​ഹാ​സ പു​രു​ഷ ബോ​ക്സ​ർ ഫെ​ലി​ക്സ് സാ​വോ​ണി​ന്‍റെ ഏ​ഴ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് മെ​ഡ​ൽ എ​ന്ന റി​ക്കാ​ർ​ഡാ​ണു മേ​രി കോം ​പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.

തു​ട​ർ​ച്ച​യാ​യി ആ​റു ത​വ​ണ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് സ്വ​ർ​ണ ജേ​താ​വാ​യി​രു​ന്നു സാ​വോ​ണ്‍. ഒ​രു ത​വ​ണ വെ​ള്ളി​യും നേ​ടി​യി​രു​ന്നു. 1986 മു​ത​ൽ 1999വ​രെ​യാ​യി​രു​ന്നു സാ​വോ​ണി​ന്‍റെ മെ​ഡ​ൽ നേ​ട്ട​ങ്ങ​ൾ. ആ​റ് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​ണു മേ​രി​യു​ടെ ഇ​തു​വ​രെ​യു​ള്ള നേ​ട്ട​ങ്ങ​ൾ. അ​യ​ർ​ല​ൻ​ഡി​ന്‍റെ കാ​തി ടെ​യ്ല​ർ ആ​ണ് മെ​ഡ​ൽ നേ​ട്ട​പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​ത്, ആ​റ് എ​ണ്ണം.

Related posts