കണ്ണീരണിഞ്ഞ് മെസി

ബാ​​​​ഴ്സ​​​​ലോ​​​​ണ: ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യും എ​​​​​ഫ്സി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യും ഇ​​​​​നി ര​​​​​ണ്ടു വ​​​​​ഴി​​​​​ക്ക്. ത​​​​​ന്നെ വ​​​​​ള​​​​​ർ​​​​​ത്തി വ​​​​​ലു​​​​​താ​​​​​ക്കി​​​​​ ഇ​​​​​തി​​​​​ഹാ​​​​​സ​​​​​താ​​​​​ര​​​​​മാ​​​​​ക്കി മാ​​​​​റ്റി​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യെ​​​​​ന്ന ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം അ​​​​​റ്റു​​​​​വെ​​ന്നു മെ​​​​​സി അ​​​​​റി​​​​​യി​​​​​ച്ചു.

ബാ​​​​​ഴ്സ ക്ല​​​​​ബ്ബി​​​​​ന്‍റെ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കാ​​​​​ന്പ് നൗ​​​​​വി​​​​​ൽ ന​​​​​ട​​​​​ന്ന വി​​​​​കാ​​​​​ര​​​​​നി​​​​​ർ​​​​​ഭ​​​​​ര​​​​​മാ​​​​​യ യാ​​​​​ത്ര​​​​​യ​​​​​യ​​​​​പ്പ് ച​​​​​ട​​​​​ങ്ങി​​​​​ലെ വാ​​​​​ർ​​​​​ത്താ​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ലാ​​​​​ണു ക്ല​​​​​ബ് വി​​​​​ടു​​​​​ന്ന കാ​​​​​ര്യം ഔ​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചത്.

മൈ​​​​​ക്കി​​​​​നു മു​​​​​ന്നി​​​​​ൽ നി​​​​​ന്ന് ക​​​​​ണ്ണീ​​​​​ര​​​​​ട​​​​​ക്കാ​​​​​ൻ പാ​​​​​ടു​​​​​പെ​​​​​ടു​​​​​ന്ന മെ​​​​​സി​​​​​യെ​​​​​യാ​​ണു കാ​​​​​ണാ​​​​​നാ​​​​​യ​​​​​ത്. മെ​​​​​സി​​​​​യു​​​​​ടെ യാ​​​​​ത്ര​​​​​യ​​​​​യ​​​​​പ്പ് ച​​​​​ട​​​​​ങ്ങി​​​​​ൽ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും ബാ​​​​​ഴ്സ ടീ​​​​​മി​​​​​ലെ ചി​​​​​ല സ​​​​​ഹ​​​​​താ​​​​​ര​​​​​ങ്ങ​​​​​ളും പങ്കെടുത്തു.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ഈ ​​​​​ക്ല​​​​​ബ് വി​​​​​ടു​​​​​ന്ന​​​​​തി​​​​​ന് ശ​​​​​രി​​​​​ക്കും ആ​​​​​ഗ്ര​​​​​ഹി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​യി മെ​​​​​സി സ​​​​​മ്മ​​​​​തി​​​​​ച്ചു. ബാ​​​​​ഴ്സ വി​​​​​ട്ട് എ​​​​​ങ്ങോ​​​​​ട്ടേ​​​​​ക്കാ​​​​​ണെ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​ന്, അ​​​​​ക്കാ​​​​​ര്യം ഇ​​​​​നി​​​​​യും തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു താ​​​​​ര​​​​​ത്തി​​​​​ന്‍റെ മ​​​​​റു​​​​​പ​​​​​ടി.

ആ​​​​​രു​​​​​മാ​​​​​യും യാ​​​​​തൊ​​​​​രു ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളും ന​​​​​ട​​​​​ന്നി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും ഒ​​​​​രു വാ​​​​​ഗ്ദാ​​​​​ന​​​​​വും ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും മെ​​​​​സി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. പി​​​​​എ​​​​​സ്ജി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ചോ​​​​​ദി​​​​​ച്ച​​​​​പ്പോ​​​​​ൾ, സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ ഉ​​​​​ണ്ടെ​​ന്നാ​​യി​​രു​​ന്നു മ​​റു​​പ​​ടി

Related posts

Leave a Comment