വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു ച​​​തിച്ചു! മു​​​തി​​​ർ​​​ന്ന സി​​​നി​​​മാ​​​താ​​​രം​​​ മിഥുൻ ചക്രവർത്തിയുടെ മകനെതിരെ മാനഭംഗക്കേസ്

മും​​​ബൈ: മു​​​തി​​​ർ​​​ന്ന സി​​​നി​​​മാ​​​താ​​​രം മി​​​ഥു​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ മ​​​ക​​​ൻ മ​​​ഹാ​​​ക്ഷ​​​യ്, മു​​​ൻ ഭാ​​​ര്യ​​​ യോ​​​ഗി​​​ത ബാ​​​ലി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ 38 കാ​​​രി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ മും​​​ബൈ പോ​​​ലീ​​​സ് മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തു.

2015 മു​​​ത​​​ൽ 2018 വ​​​രെ താ​​​നും മ​​​ഹാ​​​ക്ഷ​​​യും ത​​​മ്മി​​​ൽ ബ​​​ന്ധ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു ച​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണു പ​​​രാ​​​തി.

2015ൽ ​​​മ​​​ഹാ​​​ക്ഷ​​​യ് വാ​​​ങ്ങി​​​യ അ​​​ന്ധേ​​​രി വെ​​​സ്റ്റി​​​ലെ ഫ്ളാ​​​റ്റി​​​ലെ​​​ത്തി​​​ച്ചു ജ്യൂ​​​സി​​​ൽ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ല​​​ർ​​​ത്തി ​​​മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി ഗ​​​ർ​​​ഭി​​​ണി​​​യാ​​​ണെ​​​ന്ന​​​റി​​​ഞ്ഞ​​​പ്പോ​​​ൾ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്രം ന​​​ട​​​ത്താ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ചു.

2018ൽ ​​​ത​​​ന്നെ വി​​​വാ​​​ഹം ക​​​ഴി​​​ക്കി​​​ല്ലെ​​​ന്നു മ​​​ഹാ​​​ക്ഷ​​​യ് പ​​​റ​​​ഞ്ഞു​​​വെ​​​ന്നും യോ​​​ഗി​​​ത ബാ​​​ലി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

സം​​​ഭ​​​വം ന​​​ട​​​ന്ന പ്ര​​​ദേ​​​ശ​​​ത്തെ കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യാ​​​ൻ ഡ​​​ൽ​​​ഹി കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തു​​​പ്ര​​​കാ​​​രം ഓ​​​ഷി​​​വാ​​​ര സ്റ്റേ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഹോ​​​ണ്ട​​​ഡ് 3, ലൂ​​​ട്ട് എ​​​ന്നി ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ മ​​​ഹാ​​​ക്ഷ​​​യ് അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment