പൊ​ന്നി​ൻ കു​രി​ശു മു​ത്ത​പ്പോ പൊ​ൻ​മ​ല​ക​യ​റ്റം; മു​ട​ക്ക​മി​ല്ലാ​തെ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ മ​ല​യാ​റ്റൂ​ര്‍ തീ​ര്‍​ഥാ​ട​നം 40-ാം വ​ര്‍​ഷ​ത്തി​ല്‍

മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ വി​​ദ്യാ​​ര്‍​ഥി​​യാ​​യി​​രി​​ക്കു​​മ്പോ​​ള്‍ ച​​ക്കാ​​മ്പു​​ഴ ലൂ​​ര്‍​ദ് മാ​​താ പ​​ള്ളി​​യി​​ല്‍​നി​​ന്ന് തു​​ട​​ങ്ങി​​യ മ​​ല​​യാ​​റ്റൂ​​ര്‍ തീ​​ര്‍​ഥാ​​ട​​ന യാ​​ത്ര 40-ാം വ​​ര്‍​ഷ​​ത്തി​​ലേ​​ക്ക്. ഇ​​ത്ത​​വ​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നി​​ട​​യി​​ലാ​​ണ് മ​​ല​​യാ​​റ്റൂ​​ർ യാ​​ത്ര.

ച​​ക്കാ​​മ്പു​​ഴ ത​​റ​​വാ​​ട്ടി​​ല്‍​നി​​ന്ന് സം​​ഘ​​ത്തോ​​ടൊ​​പ്പം ഇ​​ന്ന് രാ​​ത്രി കാ​​ല്‍​ന​​ട​​യാ​​യി യാ​​ത്ര ചെ​​യ്താ​​ണ് മ​​ന്ത്രി മ​​ല ച​​വി​​ട്ടു​​ന്ന​​ത്. ആ​​ദ്യ​​കാ​​ല​​ത്ത് ത​​റ​​വാ​​ട്ടു​​വീ​​ട്ടി​​ല്‍​നി​​ന്ന് വ​​ല്യ​​പ്പ​​നാ​​യ തോ​​മ​​സും പി​​ന്നീ​​ട് പി​​താ​​വാ​​യ അ​​ഗ​​സ്റ്റി​​നും പെ​​സ​​ഹാ​​അ​​പ്പം മു​​റി​​ച്ച് പ​​ങ്കു​​വ​​യ്ക്കു​​ക​​യും ആ​​ശീ​​ര്‍​വ​​ദി​​ക്കു​​ക​​യും ചെ​​യ്യു​​മാ​​യി​​രു​​ന്നു.

യാ​​ത്ര പു​​റ​​പ്പെ​​ടു​​മ്പോ​​ള്‍ ഭാ​​ര്യ​​യു​​ടെ​​യും മ​​ക്ക​​ളു​​ടെ​​യും സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ല്‍ മാ​​താ​​വ് ലീ​​ലാ​​മ്മ കൊ​​ന്ത കൊ​​ടു​​ത്ത് മ​​ക​​നെ അ​​നു​​ഗ്ര​​ഹി​​ക്കും. ച​​ക്കാ​​മ്പു​​ഴ​​യി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ച്ച് രാ​​മ​​പു​​രം, കൂ​​ത്താ​​ട്ടു​​കു​​ളം, മൂ​​വാ​​റ്റു​​പു​​ഴ, കീ​​ഴി​​ല്ലം വ​​ഴി​​യാ​​ണ് മ​​ല​​യ​​ടി​​വാ​​ര​​ത്ത് എ​​ത്തു​​ന്ന​​ത്.

തീ​​ര്‍​ഥ​​യാ​​ത്ര​​യ്ക്ക് ശേ​​ഷം ക​​ഴി​​ഞ്ഞ ആ​​റു വ​​ര്‍​ഷ​​മാ​​യി ഇ​​ടു​​ക്കി​​യി​​ലേ​​ക്കാ​​ണ് മ​​ന്ത്രി ആ​​ദ്യം വ​​രു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ​​യും ആ ​​പ​​തി​​വി​​ല്‍ മാ​​റ്റ​​മി​​ല്ല. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​വും ഈ ​​വ​​ര​​വി​​ല്‍ ഉ​​ണ്ടാ​​കും.

Related posts

Leave a Comment