ദുരൂഹത ബാക്കിയാക്കി അവർ എവിടെപ്പോയി? അ​റു​പ​റ​യി​ലെ ദ​മ്പ​തി​ക​ളെ കാ​ണാ​താ​യിട്ട് നാലുവർഷം പിന്നിടുന്നു;തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മക്കളും മുത്തച്ഛനും…


കു​മ​ര​കം: അ​റു​പ​റ​യി​ലെ ദ​ന്പ​തി​ക​ളെ കാ​ണാ​താ​യി നാ​ലു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ദു​രൂ​ഹ​ത ബാ​ക്കി. 2017 ഏ​പ്രി​ൽ ആ​റാം തീ​യ​തി ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം കോ​ട്ട​യം ടൗ​ണി​ലേ​ക്കു പു​ത്ത​ൻ മാ​രു​തി കാ​റി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പു​റ​പ്പെ​ട്ട അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രാ​ണ് ഇ​നി​യും തി​രി​ച്ചെ​ത്താ​ത്ത​ത്.

വൃ​ദ്ധ​നാ​യ പി​താ​വ് അ​ബ്ദു​ൾ ഖാ​ദ​റും ര​ണ്ട് മ​ക്ക​ളും ഇ​വ​ർ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നാ​ലു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കാ​ത്തി​രി​പ്പു തു​ട​രു​ക​യാ​ണ്.അ​ബ്ദു​ൾ ഖാ​ദ​ർ കു​മ​ര​കം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തി​രു​വാ​തു​ക്ക​ൽ വ​ഴി​യാ​ണു കാ​ർ പോ​യ​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ നാ​ളി​തു​വ​രെ ല​ഭി​ച്ചി​ല്ല.പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം വി​ഫ​ല​മാ​യെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി. തു​ട​ർ​ന്ന് ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ര​യി​ലും ജ​ല​ത്തി​ലും തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചെ​ങ്കി​ലും പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ല്ല.

സം​സ്ഥാ​ന​ത്തെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും പു​ണ്യ​സ​ങ്കേ​ത​ങ്ങ​ളി​ലും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും എ​ല്ലാം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളും ഫ​ലം ക​ണ്ടി​ല്ല.40 അം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നൊ​പ്പം സ്വ​കാ​ര്യ ഡി​ടക്റ്റീ​വ് ഏ​ജ​ൻ​സി​യാ​യ ​ഹ​മ്മിം​ഗ് ബേ​ർ​ഡ് ജ​ലാ​ശ​യ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ചു​പോ​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ദ​ന്പ​തി​ക​ളേ​യോ കാ​റോ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

നാ​ലു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും അ​ബ്ദു​ൾ ഖാ​ദ​റും കു​ടും​ബ​വും ഹാ​ഷി​മി​ന്‍റെ​യും ഹ​ബീ​ബ​യു​ടെ​യും തി​രി​ച്ചു വ​ര​വി​നാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment