ഇ​റാ​നി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​നു പോ​യ വി​ദ്യാ​ർ​ഥി​യെ​പ്പ​റ്റി വി​വ​ര​മി​ല്ല; പ്രാ​ർ​ഥ​ന​യോ​ടെ കു​ടും​ബം

ഉ​പ്പു​ത​റ: ഇ​റാ​നി​ലെ മ​ർ​ച്ച​ന്‍റ് നേ​വി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​നു​പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​റാ​ൻ- ഇ​സ്രയേ​ൽ യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​യ്യ​പ്പ​ൻ​കോ​വി​ൽ ആ​ല​ടി ആ​ഞ്ഞി​ലി​മൂ​ട്ടി​ൻ ജെ​റി​ൻ ജോ​സ​ഫ് ഇ​റാ​നി​ൽ കു​ടു​ങ്ങി​യ​ത്. ഫെ​ബ്രു​വ​രി 27ന് ​രാ​വി​ലെ 11.13നാ​ണ് അ​വ​സാ​ന​മാ​യി ജെ​റി​ൻ വീ​ട്ടു​കാ​ർ​ക്ക് സ​ന്ദേ​ശം അ​യ​ച്ച​ത്.

യു​ദ്ധം പ്ര​ശ്ന​മാ​കു​മെ​ന്നും പി​റ്റേ​ന്ന് വി​ളി​ക്കാം എ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ലെ ഉ​ള്ള​ട​ക്കം. എ​ന്നാ​ൽ, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്നും വി​ളി​ക്കു​ക​യോ സ​ന്ദേ​ശ​മ​യ​യ്ക്കു​ക​യോ ഉ​ണ്ടാ​യി​ല്ല. അ​ങ്ങോ​ട്ട് ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​നും ക​ഴി​ഞ്ഞി​ല്ല. പ​ല ത​വ​ണ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യി. തു​ട​ർ​ന്ന് ജെ​റി​നെ ഇ​ന്‍റേ​ൺ​ഷി​പ്പി​ന് അ​യ​ച്ച ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ബ​ന്ധ​പ്പെ​ട്ടു. കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​ണ് എ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

മു​ൻ​പ് പ​ല കാ​ര്യ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ടുകൊ​ണ്ടി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ മ​ല​യാ​ളി​യാ​യ ജീ​വ​ന​ക്കാ​രി​യും ഫോ​ൺ എ​ടു​ക്കാ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ ആ​ശ​ങ്ക​യി​ലാ​യി. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി, കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, നോ​ർ​ക്ക എ​ന്നി​വ​രു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ബ​ന്ധു​ക്ക​ൾ ക​ത്ത​യ​ച്ചു. 

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ ഇ​ട​പെ​ടു​ത്തി മ​ക​നെ തി​രി​ച്ചെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്ക​ണം എ​ന്നാ​ണ് ക​ത്തി​ലെ ആ​വ​ശ്യം. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന രു​ദ്രാ​ക്ഷ മ​ർ​ച്ച​ന്‍റ് നേ​വി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ജെ​റി​നെ 2025 ജൂ​ലൈ​യ് 27ന് ​ഇ​റാ​നി​ലേ​ക്ക് ഇ​ന്‍റേ​ൺ​ഷി​പ്പി​നാ​യി അ​യ​ച്ച​ത്. ഇ​റാ​നി​ലേ​ക്കു​ പോ​യശേ​ഷം മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വി​ളി​ക്കു​ക​യും ഫോ​ട്ടോ​യും മെ​സേ​ജും അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. രു​ദ്രാ​ക്ഷ​യ്ക്ക് ജ​യ്പുരി​ലും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ണ്ട്.

ഇ​ന്‍റേ​ൺ​ഷി​പ്പി​ന് അ​യ​ച്ച കു​ട്ടി​ക​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​ണ് എ​ന്ന മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ഴും രു​ദ്രാ​ക്ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​ർ ന​ൽ​കു​ന്നത്. എ​ന്നാ​ൽ, ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​താ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണം. ആ​ല​ടി ആ​ശു​പ​ത്രി ക​വ​ല​യി​ൽ കോ​ഫി ബാ​ർ ന​ട​ത്തു​ന്ന സ​ജ​ൻ – ലൈ​സാ​മ്മ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​ണ് ജെ​റി​ൻ. സ​ഹോ​ദ​രി മെ​റി​ൻ ജ​ർ​മ​നി​യി​ൽ വി​ദ്യാ​ർ​ഥി​യാ​ണ്. എ​ത്ര​യും വേ​ഗം ജെ​റി​നു​മാ​യി ബ​ന്ധ​പ്പെ​ടാ​നും തി​രി​കെ വീ​ട്ടി​ലെ​ത്താ​നും ക​ഴി​യു​മെ​ന്ന പ്ര​തി​ക്ഷ​യി​ലാ​ണ് കു​ടും​ബ​വും ബ​ന്ധു​ക്ക​ളും.

Related posts

Leave a Comment