ഇ​ടു​ക്കി​യു​ടെ കു​ന്നി​ൻ ച​രു​വു​ക​ളി​ൽ ക​ഞ്ചാ​വു​തോ​ട്ട​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ‍ എ​ക്‌​സൈ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ സി ​ഹ​ണ്ട്

അ​ടി​മാ​ലി: ക​ഞ്ചാ​വ് തോ​ട്ട​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ സി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് കൃ​ഷി ന​ട​ന്നി​ട്ടു​ള്ള​യി​ട​ങ്ങ​ളി​ലും കൃ​ഷി ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഓ​പ്പ​റേ​ഷ​ന്‍ സി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളു​ടെ സാ​ധ്യ​താ ലി​സ്റ്റ് എ​ക്‌​സൈ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ​ഴു​തു​ക​ള​ട​ച്ച് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ്, നാ​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ്, എ​ക്‌​സൈ​സ് ഓ​ഫീ​സു​ക​ള്‍, പോ​ലീ​സ്, ഫോ​റ​സ്റ്റ്, മ​റ്റി​ത​ര വ​കു​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. സ്റ്റേ​റ്റ് എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജി​ന്‍​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ വി. ​റോ​ബ​ര്‍​ട്ടി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്ന​ത്.

വ​ട്ട​വ​ട​യു​ടെ സ​മീ​പ മേ​ഖ​ല​യാ​യ വ​ത്സ​പ്പെ​ട്ടി, വ​യ​ല്‍​ത്ത​റ​കു​ടി, മൂ​ല​വ​ള്ള​ക്കു​ടി, തു​ള​മ​ല പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നാ​ര്‍ എ​ക്‌​സ​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ര്‍ എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍, മ​റ​യൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി. ​ജി​ഷ്ണു, ഇ​ടു​ക്കി ഇ​ഐ ആ​ൻ​ഡ് ഐ​ബി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജീ​ബ്, അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​ര്‍, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment