നമ്മുടെ കുട്ടികൾ എവിടെപ്പോകുന്നു ‍? അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ല്‍ കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം 7292; കാണാതാകുന്ന പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടേതിനേക്കാൾ എട്ടിരട്ടി

തി​രു​വ​ല്ല: സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ പ്ര​തി​ദി​നം വ​ര്‍​ധി​ക്കു​ന്നു. നാ​ഷ​ണ​ല്‍ ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ ഓ​രോ എ​ട്ട് മി​നി​റ്റി​ലും ഒ​രു കു​ട്ടി​യെ വീ​തം കാ​ണാ​താ​കു​ന്നു​ണ്ട്.

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടി​ക​ള്‍ പോ​ലും അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കാ​ണാ​താ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം ആ​ണ്‍​കു​ട്ടി​ക​ളേ​ക്കാ​ള്‍ എ​ട്ടി​ര​ട്ടി കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ു .

12​നും 18നും ​മ​ധ്യേ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​ണ് കാ​ണാ​താ​കു​ന്ന​വ​രി​ല്‍ കൂ​ടു​ത​ലും. എ​ന്‍​സി​ആ​ര്‍​ബി​യു​ടെ ക​ണ​ക്കു പ്ര​കാ​രം 2016ല്‍ 145 ​പെ​ണ്‍​കു​ട്ടി​ക​ളെ​യും 18 ആ​ണ്‍​കു​ട്ടി​ക​ളെ​യു​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ന്ന് കാ​ണാ​താ​യ​ത്.

ദേ​ശീ​യ​ത​ല​ത്തി​ലും ആ​ണ്‍​കു​ട്ടി​ക​ളേ​ക്കാ​ള്‍ ര​ണ്ടി​ര​ട്ടി കൂ​ടു​ത​ലാ​ണ് കാ​ണാ​താ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം. 2016ല്‍ ​രാ​ജ്യ​ത്തൊ​ട്ടാ​കെ 47,840 കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് 2011ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കേ​സു​ക​ളെ​ക്കാ​ള്‍ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് 2017 ആ​യ​പ്പോ​ഴേ​യ്ക്കും വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്.

ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളേ​ക്കാ​ള്‍ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കു​ട്ടി​ക​ളെ കൂ​ടു​ത​ലാ​യി കാ​ണാ​താ​യ​ത്. കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളെ​ക്കു​റി​ച്ച് ക​ണ​ക്കു​ക്ക​ള്‍ പ​ല​തും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. ബാ​ല​വേ​ല, ഭി​ക്ഷാ​ട​നം, ലൈം​ഗി​ക പീ​ഢ​നം, വൃ​ക്ക​യു​ള്‍​പ്പെ​ടെ​യു​ള്ള അ​വ​യ​വ​ക്ക​ച്ച​വ​ടം, വ്യാ​ജ ദ​ത്ത് ന​ല്‍​ക​ല്‍ എ​ന്നി​വ​യ്ക്കാ​യാ​ണ് കു​ട്ടി​ക​ളെ പ്ര​ധാ​ന​മാ​യും ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​ത്.

ഇ​തി​ലൂ​ടെ കു​ട്ടി​ക്ക​ട​ത്ത് മാ​ഫി​യ കോ​ടി​ക​ളാ​ണ് സ​മ്പാ​ദി​ക്കു​ന്ന​ത്. ത​ട്ടി​ക്കൊ​ണ്ട് പോ​ക​ലോ, ഭി​ക്ഷാ​ട​ന മാ​ഫി​യ​യോ മാ​ത്ര​മ​ല്ലെ​ന്നും സാ​മൂ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ളും മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ളും കാ​ര​ണം വീ​ടു വി​ട്ടി​റ​ങ്ങു​ന്ന​വ​രാ​ണ് കാ​ണാ​താ​കു​ന്ന​തി​ല്‍ ഭൂ​രി​ഭാ​ഗ​മെ​ന്നും പോ​ലീ​സ് സൂ​ചി​പ്പി​ക്കു​ന്നു.

അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ല്‍ കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം 7292 ആ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ത​ല​സ്ഥാ​ന​ത്തു നി​ന്നാ​ണ്. അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ 534 പെ​ണ്‍​കു​ട്ടി​ക​ളെ ത​ല​സ്ഥാ​ന​ത്ത് കാ​ണാ​താ​യി.

2010ല്‍ 829, 2011​ല്‍ 942, 2012ല്‍ 1081, 2013​ല്‍ 1208, 2014ല്‍ 1229, 2015​ല്‍ 1630 കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ കാ​ണാ​താ​കു​ന്ന​വ​രെ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ക്ര​മാ​തീ​ത​മാ​യി കു​റ​വ് വ​ന്നി​ട്ടു​ണ്ട്.

Related posts