ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി സ്റ്റേ​ഷ​നി​ൽ നി​ന്ന്  ര​ക്ഷ​പ്പെ​ട്ട് പു​ഴ​യി​ൽ ചാ​ടി; മുഹമ്മദ്  ഒഴുകിപ്പോകുന്നത് നോക്കിനിന്ന് പോലീസ്; പിന്നീട്  സംഭവിച്ചത്…


തൊ​ടു​പു​ഴ: ക​ഞ്ചാ​വ്, അ​ടി​പി​ടി​ക്കേ​സു​ക​ളി​ലെ പ്ര​തി സ്റ്റേ​ഷ​നി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് പോ​ലീ​സി​നെ വെ​ട്ടി​ച്ച് പു​ഴ​യി​ൽ ചാ​ടി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു.

തൊ​ടു​പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി തൊ​ടു​പു​ഴ​യാ​റ്റി​ൽ ചാ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ബാ​റി​ൽ അ​ടി​പി​ടി​യു​ണ്ടാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ഐ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പി​ന്നീ​ട് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ച് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട് പു​ഴ​യി​ൽ ചാ​ടി​യ​ത്. പോ​ലീ​സി​നെ ക​ണ്ട ഇ​യാ​ൾ ഓ​ടി പു​ഴ​യി​ൽ ചാ​ടു​ക​യാ​യി​രു​ന്നു.

ഏ​താ​നും ദൂ​രം ഒ​ഴു​കി പോ​കു​ന്ന​തു ക​ണ്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് പു​ഴ​യോ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബാ ടീം ​അം​ഗ​ങ്ങ​ൾ മു​ല്ല​പ്പെ​രി​യാ​റി​ലും എ​രു​മേ​ലി​യി​ലും ഡ്യൂ​ട്ടി​യി​ലാ​ണ്. അ​തി​നാ​ൽ കോ​ത​മം​ഗ​ല​ത്തു നി​ന്നു​ള്ള സ്കൂ​ബാ ടീ​മി​നെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.

നീ​ന്ത​ലി​ലെ പ്രാ​വി​ണ്യ​വും പു​ഴ​യി​ലു​ള്ള പ​രി​ച​യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 

Related posts

Leave a Comment