ബിഡിജെഎസ് യുഡിഎഫിലേക്കു വരാന്‍ സന്നദ്ധത അറിയിച്ചാല്‍ മതേതര ജനാധിപത്യ ഐക്യം ശക്തിപ്പെടുത്താന്‍ ആരു വന്നാലും സ്വീകരിക്കുമെന്ന് എംഎം ഹസൻ

hasanതിരുവനന്തപുരം: എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസ് യുഡിഎഫിലേക്കു വരാന്‍ സന്നദ്ധത അറിയിച്ചാല്‍ അപ്പോള്‍ ആലോചിക്കാമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മതേതര ജനാധിപത്യ ഐക്യം ശക്തിപ്പെടുത്താന്‍ ആരു വന്നാലും സ്വീകരിക്കും. ഇതിന്റെ ഭാഗമായാണു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു രാജ്യസഭാ സീറ്റ് നല്‍കുന്നതിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കാമെന്നു വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് യുഡിഎഫിന്റെ ഭാഗമായാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു സീറ്റ് കൊടുക്കേണ്ടി വരില്ലയോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു മറുപടി.

Related posts