ഒ​രു വി​ജ്ഞാ​പ​ന​വും അം​ഗീ​ക​രി​ക്കി​ല്ല, അ​ത് മ​ട​ക്കി പോ​ക്ക​റ്റി​ല്‍ വ​ച്ചാ​ല്‍ മ­​തി­; അ​വി​ടെ താ​മ​സി​ക്കു­​ന്ന­​വ​ര്‍ അ​വി​ടെ ത​ന്നെ താ​മ​സി­​ക്കു​മെ​ന്ന് എം.​എം.​മ​ണി

ഇ​ടു­​ക്കി: ചി​ന്ന​ക്ക​നാ​ല്‍ വി​ല്ലേ​ജി​ലെ 364.39 ഹെ​ക്ട​ര്‍ സ്ഥ​ലം റി​സ​ര്‍​വ് വ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ­​തി­​രേ രൂ­​ക്ഷ​വി­​മ​ര്‍­​ശ­​ന­​വു­​മാ​യി മു​ൻ മ​ന്ത്രി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വു​മാ​യ എം.​എം.​മ​ണി. ഒ​രു വി​ജ്ഞാ​പ​ന​വും അം​ഗീ​ക​രി​ക്കി­​ല്ലെ­​ന്ന് മ­​ണി പ­​റ­​ഞ്ഞു.

സൂ​ര്യ​നെ​ല്ലി ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ച്­ ഉ​ദ്ഘാ​ട​നം ചെ­​യ്­​ത് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു അ­​ദ്ദേ­​ഹം. ഒ​രു വി​ജ്ഞാ​പ​ന​വും അം​ഗീ​ക​രി​ക്കി​ല്ല. അ​ത് മ​ട​ക്കി പോ​ക്ക​റ്റി​ല്‍ വ​ച്ചാ​ല്‍ മ­​തി­​യെ­​ന്ന് മ­​ണി പ്ര­​തി­​ക­​രി​ച്ചു.

വി​ജ്ഞാ​പ​നം പി​ന്‍​വ​ലി​ക്ക​ണം, ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യാ​ല്‍ ജ​ന​ങ്ങ​ള്‍ നേ​രി​ടും. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ല്ലാ ക​ക്ഷി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​ണ്. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തും. അ​വി​ടെ താ​മ​സി​ക്കു­​ന്ന­​വ​ര്‍ അ​വി​ടെ ത​ന്നെ താ​മ​സി­​ക്കും.

അ​ത് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രു​ന്ന​താ­​വും ഫ​ലം. വ­​നം­​വ­​കു­​പ്പ് ഇ​റ​ങ്ങി ന​ട​ക്ക​ണോ എ​ന്ന് നാ​ട്ടു​കാ​ര്‍ തീ​രു​മാ​നി­​ക്കും.

ന​വ​കേ​ര­​ള സ​ദ​സി​ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എ​ത്തു​ന്ന​തി​നു മു​മ്പ് വി​ഷ​യം സ​ര്‍​ക്കാ​രി​ന്‍റെ ശ്ര­​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment