മ​ഴ​ക്കെ​ടു​തി! സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും മ​റ്റും വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നടപടിയെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും മ​റ്റും വ്യാ​ജ​വാ​ര്‍​ത്ത​ക​ളോ ഊ​ഹാ​പോ​ഹ​ങ്ങ​ളോ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡിജിപി ലോ​ക്‌​നാ​ഥ് ബെ​ഹ്റ. ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

പു​തു​താ​യി പാ​സി​ംഗ് ഔ​ട്ട് ക​ഴി​ഞ്ഞ വ​നി​താ ക​മാ​ന്‍​ഡോ​ക​ളും ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നു ഡി​ജി​പി അ​റി​യി​ച്ചു. സ്റ്റേ​റ്റ് പോ​ലീ​സ് മോ​ണി​റ്റ​റി​ങ് റൂം ​ക​ണ്‍​ട്രോ​ള്‍ റൂ​മാ​യി മാ​റ്റി സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്ക് ഏ​കോ​പ​നം ന​ൽ​കും.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി നി​ര​ന്ത​ര സ​ന്പ​ർ​ക്ക​ത്തി​ലാ​ണ്. മ​ഴ​യു​ടെ തീ​വ്ര​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ൽ രാ​ത്രി​സ​മ​യ​ത്തും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് നി​ർ‌​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഐ ​ആ​ര്‍ ബ​റ്റാ​ലി​യ​ൻ പൂ​ർ​ണ​മാ​യും സു​ര​ക്ഷാ ന​ട​പ​ടി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും കോ​സ്റ്റ​ല്‍ പോ​ലീ​സും സ​ഹ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ത​യ്യാ​റാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

Related posts