മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് ആ​ള്‍​ക്കൂ​ട്ടം ! പൂ​ര്‍​ണ ന​ഗ്ന​നാ​ക്കി ഇ​രു​ത്തി; വീ​ഡി​യോ…

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച് ആ​ള്‍​ക്കൂ​ട്ടം. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം.

ക്രൂ​ര മ​ര്‍​ദ്ദ​ന​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​തി​ലി​നോ​ട് ചേ​ര്‍​ത്തി ഇ​രു​ത്തി​യ​ശേ​ഷ​മാ​ണ് ഒ​രു സം​ഘം ആ​ളു​ക​ള്‍ മ​ര്‍​ദി​ച്ച​ത്.

വ​ലി​യ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ആ​യാ​ളു​ടെ കൈ​യി​ല്‍ ആ​ഞ്ഞ​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. അ​തി​നു​ശേ​ഷം യു​വാ​വി​നെ കു​നി​ച്ച് നി​ര്‍​ത്തി കൈ​മു​ട്ട് കൊ​ണ്ട് മ​റ്റൊ​രാ​ള്‍ ഇ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ഡീ​ഷ​ണ​ല്‍ എ​സ്പി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ജെ​പി നേ​താ​വ് ആ​ദി​വാ​സി യു​വാ​വി​ന്റെ മു​ഖ​ത്ത് മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

അ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ദ​ളി​ത് യു​വാ​വി​നെ മ​ര്‍​ദി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ദ​ളി​ത് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നേ​രെ അ​തി​ക്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

Related posts

Leave a Comment