വ്യാജസന്ദേശം! വഴിയിൽ തടഞ്ഞ് മൊബൈൽഫോണിലെ അശ്ലീലദൃശ്യ പരിശോധന; ഇ​ത്ത​ര​ത്തി​ലു​ള്ള അ​റി​യി​പ്പ് ഇ​റ​ക്കി​യി​ട്ടില്ലെന്നു സൈ​ബ​ർ സെ​ൽ

Mobile

കൊ​ച്ചി: സൈ​ബ​ർ സെ​ല്ലി​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തു വ്യാ​പ​ക​മാ​കു​ന്നു. വാ​ട്സ്ആ​പ്പ്, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് സൈ​ബ​ർ സെ​ല്ലി​ന്‍റെ പേ​രി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ സൈ​ബ​ർ സെ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന പേ​രി​ലു​ള്ള വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ മാ​തൃ​ക​യി​ൽ റോ​ഡി​ൽ ആ​ളു​ക​ളെ ത​ട​ഞ്ഞു നി​ർ​ത്തി ഫോ​ണ്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ്  പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത.

 

വ​ഴി​യി​ൽ ആ​ളു​ക​ളെ ത​ട​ഞ്ഞു നി​ർ​ത്തി ഫോ​ണ്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യ കാ​ര്യ​മ​ല്ലെ​ന്നും സൈ​ബ​ർ സെ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​റി​യി​പ്പ് ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്നും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​പി. ദി​നേ​ശ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​ദ്ധ​തി​യി​ല്ലെ​ന്ന്് സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി.
റോ​ഡു​ക​ളി​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​യു​ടെ മാ​തൃ​ക​യി​ൽ ആ​ളു​ക​ളെ റോ​ഡി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ഓ​രോ​രു​ത്ത​രു​ടെ​യും ഫോ​ണ്‍ വാ​ങ്ങി സൈ​ബ​ർ സെ​ൽ ഇ​ന്‍റ​ർ​ഫേ​സു​മാ​യി ബ​ന്ധി​പ്പി​ച്ചു​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ്  വ്യാ​ജ​വാ​ർ​ത്തി​യി​ൽ പ​റ​യു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ ഫോ​ണി​ൽ നി​ന്നു അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ല​ഭി​ച്ചാ​ൽ ആ​ദ്യ​ഘ​ട്ട​മാ​യി മു​ന്ന​റി​യി​പ്പു ന​ൽ​കു​മെ​ന്നും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ദൃ​ശ്യ​ങ്ങ​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ പി​ഴ ശി​ക്ഷ​യു​ണ്ടാ​കു​മെ​ന്നും  സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

 

പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ 25,000 രൂപ പി​ഴ​യും കേ​സി​ന്‍റെ സ്വ​ഭാ​വം അ​നു​സ​രി​ച്ചു ശി​ക്ഷ​യും വി​ധി​ക്കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൊ​ച്ചി​യി​ലാ​ണ് ഇ​ത് പ്രാ​ഥ​മി​ക​മാ​യി പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്ന​തെ​ന്നും മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്നും വ്യാ​ജ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

Related posts