ഏപ്രില്‍ പകുതിയോടെ വൈറസ് ബാധിതരുടെ എണ്ണം പത്തിരട്ടിയാകും ! വൈറസ് ഇനി കനത്ത നാശം വിതയ്ക്കാന്‍ സാധ്യത കൂടിയ ജനസാന്ദ്രതയും ചേരികളുമുള്ള ഇന്ത്യയില്‍; പുതിയ പഠനം ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നത്…

ലോകത്തെ ദുരിതത്തിലാഴ്ത്തി മുന്നേറുന്ന കോവിഡ് ഇനി ഏറ്റവും നാശം വിതയ്ക്കാന്‍ സാധ്യത ഇന്ത്യയിലെന്ന് പഠന റിപ്പോര്‍ട്ട്. ആഴ്ചതോറും ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം കുടുന്ന സാഹചര്യത്തില്‍ ഏപ്രില്‍ പകുതിയോടെ വൈറസ് ബാധയേല്‍ക്കുന്നവരുടെ എണ്ണം പത്തിരട്ടി കൂടുമെന്നാണ് വിലയിരുത്തല്‍. ചൈനയിലേതിലും കൂടുതല്‍ ജനസാന്ദ്രതയും ചേരിപ്രദേശങ്ങളിലെ രോഗസാധ്യതയുമാണ് ആപല്‍ക്കരമായി ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയിലെ വിദഗ്ദ്ധരാണ് ഈ സാഹചര്യം ചൂണ്ടിക്കാട്ടുന്നത്. ചൈനയിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 148 പേര്‍ എന്നതാണെങ്കില്‍ ഇന്ത്യയില്‍ ഇത് 420 പേരാണ്. അകലം പാലിക്കുന്നത് രോഗവ്യാപനം തടയുമെങ്കിലും. നഗരങ്ങളിലെ ദരിദ്രരിലും ഗ്രാമീണരിലും ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്നതാണ് ചോദ്യം.

ചേരിപോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അനേകം ഇടങ്ങളിലേക്ക് രോഗം പടരുന്ന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമാകും. രോഗബാധിതരുടെ എണ്ണമെടുക്കുമ്പോള്‍ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ അത്ര ഭീതി നിലവില്‍ ഇന്ത്യയിലില്ല.

എന്നാല്‍ ഇതൊരു ദുരന്തമാണെന്ന് രാജ്യത്തെ ജനങ്ങളില്‍ ഭുരിഭാഗവും തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ട് ഓരോ ആഴ്ച പിന്നീടുമ്പോഴും രോഗ ബാധിതരുടെ എണ്ണം കൂടിക്കൂടിവരും. ഇന്ത്യയില്‍ പരിശോധന എന്നത് അതീവ ദുഷ്‌കരമാകുമെന്ന് പകര്‍ച്ച വ്യാധി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

മുന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടും ദക്ഷിണകൊറിയയില്‍ കഴിഞ്ഞ മാസം രോഗബാധിതരുടെ എണ്ണത്തില്‍ 2000 ശതമാനമായിട്ടാണ് രോഗബാധ കൂടിയത്‌.

അപ്പോള്‍ ലോകത്ത് ഏറ്റവും കുറവ് പണം ആരോഗ്യ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന ഇന്ത്യയില്‍ പകര്‍ച്ചവ്യാധി തടയല്‍ ഫലപ്രദമായി എങ്ങിനെ നടപ്പാക്കാനാകുമെന്നാണ് വിദഗ്ധരുടെ ചോദ്യം. ജിഡിപിയുടെ 3.7 ശതമാനം തുക മാത്രമാണ് ഇന്ത്യ ചെലവഴിക്കുന്നത്.

രോഗബാധ നിയന്ത്രിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പരിശോധനക്കായി സ്വകാര്യ സംവിധാനങ്ങളെയും ഉപയോഗിക്കുമെന്നും പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിച്ച മഹാരാഷ്ട്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.

രോഗം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് പോകുമെന്നും ഇത് വലിയ അപകടമാണെന്നും വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നും നിരീക്ഷണം ഉണ്ട്.

Related posts

Leave a Comment