ടൈമിന്‍റെ ലേഖകൻ പാക്കിസ്ഥാനി; മോദിയെ അപമാനിക്കുന്നതിനുള്ള പാക് അജൻഡയെന്നു ബിജെപി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മോ​​​​ദി​​​​യെ ഭി​​​​ന്നി​​​​പ്പി​​​​ന്‍റെ മേ​​​​ധാ​​​​വി​​​​യെ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന ടൈം ​​​​മാ​​സി​​ക​​യു​​ടെ ക​​​​വ​​​​ർ സ്റ്റോ​​​​റി​​​​ക്കെ​​​​തി​​​​രേ ബി​​​​ജെ​​​​പി. ലേ​​​​ഖ​​​​ക​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​യാ​​​​ണെ​​​​ന്നും മോ​​​​ദി​​​​യെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പാ​​​​ക് അ​​​​ജ​​​​ൻ​​​​ഡ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണി​​​​തെ​​​​ന്നും ബി​​​​ജെ​​​​പി വ​​​​ക്താ​​​​വ് സാ​​​​ന്പി​​​​ത് പാ​​​​ത്ര പ​​​​റ​​​​ഞ്ഞു. പാ​​​​ക്കി​​​​സ്ഥാ​​​​ൻ​​കാ​​ര​​നാ​​യ ആ​​​​തി​​​​ഷ് ത​​​​സീ​​​​റാ​​​​ണ് “ഇ​​​​ന്ത്യാ​​​​സ് ഡി​​​​വൈ​​​​ഡ​​​​ർ ഇ​​​​ൻ ചീ​​​​ഫ്’ എ​​​​ന്ന ക​​​​വ​​​​ർ സ്റ്റോ​​​​റി എ​​​​ഴു​​​​തി​​​​യ​​​​ത്.

ആ​​​​തി​​​​ഷ് ഇ​​​​ന്ത്യ​​​​ൻ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ത​​​​വ്‌​​​​ലീ​​​​ൻ സിം​​​​ഗി​​​​ന്‍റെ​​​​യും പാ​​​​ക് രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​നു​​​​മാ​​​യി​​​രു​​​ന്ന അ​​​​ന്ത​​​​രി​​​​ച്ച സ​​​​ൽ​​​​മാ​​​​ൻ ത​​​​സ്‌​​​​വീ​​​​റി​​​​ന്‍റെ​​​യും മ​​​​ക​​​​നാ​​​​ണ്. 2104 -ലും ​​​​മോ​​​​ദി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് നി​​​​ര​​​​വ​​​​ധി വി​​​​ദേ​​​​ശ​​​​മാ​​​​ധ്യ​​​​മ​​​ങ്ങ​​​​ൾ എ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്നു. മോ​​​​ദി​​​​യു​​​​ടെ കീ​​​​ഴി​​​​ൽ ഇ​​​​ന്ത്യ ന​​​​വീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി പാ​​​​ത്ര പ​​​​റ​​​​ഞ്ഞു.

മോ​​​​ദി​​ക്കെ​​​​തി​​​​രേ വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ച സി​​​​ദ്ദു​​​​വി​​​​നെ​​​​യും പാ​​​​ത്ര ആ​​​​ക്ര​​​​മി​​​​ച്ചു. മോ​​​​ദി​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ത്തെ സ്വാ​​​​ത​​​​ന്ത്ര്യത്തി​​​​നു മു​​​​ന്പു​​​​ള്ള ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​രു​​​​ടെ ഭ​​​​ര​​​​ണ​​​​വു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്ത സി​​​​ദ്ദു സാം ​​​​പി​​​​ത്രോ​​​​ദ​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് എ​​​​ന്താ​​​​ണു പ​​​​റ‍യാ​​​​ത്ത​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു. സി​​​​ക്ക് കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​യെ​​​​ക്കു​​​​റി​​​​ച്ച് “സം​​​​ഭ​​​​വി​​​​ച്ച​​​​തു സം​​​​ഭ​​​​വി​​​​ച്ചു’ എ​​​​ന്നു​​​​ള്ള സാം ​​​​പി​​​​ത്രോ​​​​ദ ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശം വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു.

Related posts