എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം! എനിക്ക് ഇന്ത്യ വളരെ ഇഷ്ടമാണ്; വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അന്വേഷണം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആത്മാര്‍ത്ഥ സുഹൃത്താണെന്ന് നേരത്തെയും വ്യക്തമാക്കിയിട്ടുള്ള ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു മാധ്യമത്തോടായിരുന്നു ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ നരേന്ദ്രമോദിയെ നേരിട്ട് തന്റെ അന്വേഷണം അറിയിച്ചിരിക്കുകയാണ് ട്രംപ്.

എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം. എനിക്ക് ഇന്ത്യ വളരെ ഇഷ്ടമാണ്, എന്ന് ട്രംപ് പറഞ്ഞുവിട്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട്. യുഎന്നില്‍ നടന്ന ഒരു പരിപാടിക്കിടയിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ സ്നേഹ സംഭാഷണം നടത്തിയത്.

ട്രംപ് അധ്യക്ഷനായ ഗ്ലോബല്‍ കോള്‍ ടു ആക്ഷന്‍ ഓണ്‍ വേള്‍ഡ് ഡ്രഗ് പ്രോബ്ലം എന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു സുഷമാ സ്വരാജ്. യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹേലി സുഷമ സ്വരാജിനെ ട്രംപിനു പരിചയപ്പെടുത്തുകയായിരുന്നു. പ്രധാന മന്ത്രി അങ്ങേക്ക് ആശംസകള്‍ പറയാന്‍ പറഞ്ഞിട്ടുണ്ട് എന്ന് സുഷമാ സ്വരാജ് പറഞ്ഞപ്പോഴായിരുന്നു ട്രംപിന്റെ മറുപടി.

ട്രംപിന്റെ വസതിയായ വൈറ്റ് ഹൗസില്‍ വച്ച് ട്രംപ് ആദ്യമായി അത്താഴത്തിന് ക്ഷണിക്കുന്നത് മോദിയെയായിരുന്നു. 2014 ല്‍ ട്രംപ് ഇന്ത്യയില്‍ എത്തിയപ്പോഴും മോദി മികച്ച സ്വീകരണമാണ് നല്‍കിയത്. യഥാര്‍ത്ഥ സുഹൃത്ത് എന്നാണ് മോദിയെ ട്രംപ് വിശേഷിപ്പിച്ചത്. ആസിയാന്‍ ഉച്ചകോടിയുടെ വേദിയില്‍ വച്ചാണ് അവസാനമായി ഇരുവരും കാണുന്നത്.

Related posts