ന​രേ​ന്ദ്ര​മോ​ദി​യു​ടെ യു​എ​സ് സ​ന്ദ​ർ​ശ​നം; മോ​ദി – ക​മ​ലാ​ഹാ​രി​സ് കൂ​ടി​ക്കാ​ഴ്ച; ഇ​ന്ത്യ വാ​ക്സി​ൻ ക​യ​റ്റു​മ​തി പു​നഃ​രാ​രം​ഭി​ച്ച​തി​നെ അ​ഭി​ന​ന്ദി​ച്ച് ക​മ​ല ഹാ​രി​സ്


വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. വൈ​റ്റ് ഹൗ​സി​ല്‍ വ​ച്ചാ​ണ് ഇ​രു​വ​രും സം​സാ​രി​ച്ച​ത്.

ഇ​ന്ത്യ വാ​ക്‌​സി​ന്‍ ക​യ​റ്റു​മ​തി പു​നഃ​രാ​രം​ഭി​ച്ച തീ​രു​മാ​ന​ത്തെ യു​എ​സ് സ്വാ​ഗം ചെ​യ്യു​ന്നു​വെ​ന്നും യു​എ​സി​ന്‍റെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ് ഇ​ന്ത്യ​യെ​ന്നും ക​മ​ല ഹാ​രി​സ് പ​റ​ഞ്ഞു.

ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ദ്യ​ത്തെ കൂ​ടി​കാ​ഴ്ച​യാ​ണി​ത്. ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ജൂ​ണി​ല്‍ ക​മ​ല ഹാ​രി​സ് മോ​ദി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു.

ച​ര്‍​ച്ച​യ്ക്കി​ടെ മോ​ദി, ക​മ​ല ഹാ​രി​സി​നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണു​മാ​യും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ മേ​ധാ​വി​മാ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യു​ള്ള മോ​ദി​യു​ടെ ച​ർ​ച്ച ഇ​ന്ന് വൈ​റ്റ് ഹൗ​സി​ൽ വ​ച്ച് ന​ട​ക്കും. ബൈ‍​ഡ​ൻ, മോ​ദി, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി യോ​ഷി​ഹി​തെ സു​ഗ, ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ക്വാ​ഡ് യോ​ഗ​വും ഇ​ന്നാ​ണ്

Related posts

Leave a Comment