മോദി ഗവണ്‍മെന്റിന്റെ നേട്ടങ്ങളെക്കുറിച്ച് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്! ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും മോദിയ്ക്കും ബിജെപിയ്ക്കും വോട്ട് ചെയ്യണം; വൈറലാവുന്ന വിവാഹക്ഷണക്കത്തിനെ പ്രതികൂലിച്ച് ആളുകള്‍ രംഗത്ത്

2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെയും ബിജെപിയെയും വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ക്ഷണക്കത്ത് പ്രചരിക്കുന്ന വേഗത്തില്‍ തന്നെ അതിനെതിരെയുള്ള പ്രതിഷേധവും വ്യാപിക്കുകയാണ്. ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനെ പ്രതികൂലിച്ചാണ് പലരും രംഗത്തെത്തിയിരിക്കുന്നത്.

മോദിയെ ഞങ്ങള്‍ക്ക് വേണ്ട എന്നാണ് മിക്ക ആളുകളുടെയും പ്രതികരണം. ഇത്തരത്തില്‍ മുമ്പും വിവാഹ ക്ഷണക്കത്ത് വഴി മോദിയെ പ്രകീര്‍ത്തിച്ച് കൊണ്ട് പലരും രംഗത്തെത്തിരുന്നു.

ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മോദി ആരാധകനാണ് മകന്റെ ക്ഷണക്കത്തിലൂടെ തന്റെ നേതാവിന് വേണ്ടി വോട്ട് തേടിയത്. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ സമ്മാനങ്ങള്‍ക്ക് പകരം തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് നല്‍കാനാണ് ഇദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത്.

ഭൂഷണ്‍ ബ്രാന്‍സണ്‍ എന്നയാള്‍ മോദി സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചും നേട്ടങ്ങളെ പറ്റിയും വിവരിച്ചു കൊണ്ടാണ് തന്റെ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയത്.

‘സാര്‍ ഇതെന്റെ വിവാഹ ക്ഷണക്കത്താണ്. മോദി ഗവണ്‍മെന്റിന്റെ നേട്ടങ്ങളെയും പദ്ധതികളെയും കുറിച്ച് ഞാന്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ അതിഥികളും വായിക്കണം. ഞങ്ങള്‍ മോദിയെ സംരക്ഷിക്കുന്നു. മോദി രാജ്യത്തെ സംരക്ഷിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന അടിക്കുറിപ്പോടെ ഭൂഷണ്‍ കത്ത് ട്വീറ്റും ചെയ്തിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ചിലര്‍ മോദിയുടെ സ്വച്ഛ് ഭാരതിന്റെ ലോഗോ രേഖപ്പെടുത്തി കൊണ്ട് ക്ഷണക്കത്ത് തയ്യാറാക്കിയത്. ഇതില്‍ ചിലതിന് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related posts