പ്രവാസ ജീവിതത്തിലെ സ്റ്റാമ്പുശേഖരണത്തിൽ  തുടങ്ങിയശീലം;  ഇന്ന് അ​പൂ​ർ​വ നാ​ണ​യ​ങ്ങ​ളും നോ​ട്ടു​ക​ളും ര​ത്ന​ങ്ങ​ളുടേയും ഉടമയായ മോ​ഹ​ൻ​കു​മാ​റിക്കുറിച്ചറിയാം…

തി​രൂ​ർ: വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​പൂ​ർ​വ നാ​ണ​യ​ങ്ങ​ൾ, നോ​ട്ടു​ക​ൾ, സ്റ്റാ​ന്പു​ക​ൾ, അ​സ​ൽ ര​ത്ന​ങ്ങ​ൾ, പോ​സ്റ്റ​ൽ ഡേ ​ക​വ​ർ എ​ല്ലാം പൊ​ന്നു​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണ് തി​രൂ​ർ പു​റ​ത്തൂ​ർ ക​ദ​ളി​ക്കാ​ട്ടി​ൽ മോ​ഹ​ൻ​കു​മാ​ർ. അ​റു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ഇ​ദ്ദേ​ഹം 14 വ​ർ​ഷം നീ​ണ്ട ത​ന്‍റെ പ്ര​വാ​സ ജീ​വി​ത​ക്കാ​ല​ത്ത് തു​ട​ങ്ങി​യ സ്റ്റാ​ന്പ് ശേ​ഖ​ര​ണ​ശീ​ല​ത്തി​ൽ നി​ന്നാ​ണ് അ​മൂ​ല്യ​ങ്ങ​ളാ​യ നോ​ട്ടു​ക​ളു​ടെ​യും നാ​ണ​യ​ങ്ങ​ളു​ടെ​യും ഉ​ട​മ​യാ​യ​ത്.

1980 കാ​ല​ത്താ​ണ് സ്റ്റാ​ന്പ് ശേ​ഖ​ര​ണം തു​ട​ങ്ങി​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വി​ല വ​രു​ന്ന നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും മോ​ഹ​ൻ​കു​മാ​റി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ​ല കാ​ല​ങ്ങ​ളി​ലാ​യി മ​ഹാ​ൻ​മാ​രാ​യ വ്യ​ക്തി​ക​ളോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി പു​റ​ത്തി​റ​ക്കി​യ ’അ​ണ്‍ സ​ർ​ക്കു​ലേ​റ്റ​ഡ്’ ഇ​ന​ത്തി​ൽ​പ്പെ​ട്ട 1000, 500, 150, 125, 100, 50, 60 രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹം കൈ​വ​ശ​മു​ള്ള​ത്.

35 ഗ്രാം ​തൂ​ക്കം വ​രു​ന്ന ത​നി വെ​ള്ളി​യി​ൽ തീ​ർ​ത്ത 1000 രൂ​പ​യു​ടെ നാ​ണ​യം 2010ൽ 4700 ​രൂ​പ റി​സ​ർ​വ് ബാ​ങ്കി​നു മു​ൻ​കൂ​റാ​യി ന​ൽ​കി​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 500 രൂ​യു​ടെ നാ​ണ​യ​ത്തി​നാ​ക​ട്ടെ 2400 രൂ​പ​യും ന​ൽ​കി. 1000 രൂ​പ​യു​ടെ നാ​ണ​യ​ത്തി​നു ഇ​ന്നി​പ്പോ​ൾ 8000 രൂ​പ​യോ​ളം വി​ല വ​രു​മെ​ന്ന് മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു.

യു​എ​ഇ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ജോ​ലി ചെ​യ്ത ഇ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ​ത്. ഗ​വ​ണ​റാ​യി​രു​ന്ന കെ.​ആ​ർ.​കെ മേ​നോ​ൻ ഒ​പ്പു​വ​ച്ച നോ​ട്ടു​ക​ളും 300, 200 വ​ർ​ഷ​ങ്ങ​ൾ വ​രെ പ​ഴ​ക്ക​മു​ള്ള ചെ​ന്പ് നാ​ണ​യ​ങ്ങ​ളും അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നു വാ​ങ്ങി​യ സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടു കൂ​ടി​യ ന​വ​ര​ത്ന​ങ്ങ​ളും 35 ഓ​ളം ഉ​പ​ര​ത്ന​ങ്ങ​ളും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ൽ​പ്പെ​ടു​ന്നു.

എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ന്യൂ​യി​സ്മാ​റ്റി​ക്സ് സൊ​സൈ​റ്റി അം​ഗ​മാ​ണ് മോ​ഹ​ൻ​കു​മാ​ർ. സ​മാ​ന സ്വ​ഭാ​വ​മു​ള്ള ന്യൂ​യി​സ്മാ​റ്റി​ക്സ് സൊ​സൈ​റ്റി കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ 2000 ത്തോ​ളം പേ​രു​ണ്ടെ​ന്ന് മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു.

മ​ഹാ​ത്മാ​ക്ക​ളെ ആ​ദ​രി​ക്കു​ന്ന രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​വും പൈ​തൃ​ക​വും പു​തു​ത​ല​മു​റ​യെ​ക്കൂ​ടി പ​രി​ച​യ​പ്പെ​ടു​ത്താ​നും ആ​യി​ര​ത്തി​ന്‍റേ​ത് അ​ട​ക്ക​മു​ള്ള നാ​ണ​യ​ങ്ങ​ൾ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​റ​ത്തി​റ​ക്കു​ന്ന കാ​ര്യം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നും വേ​ണ്ടി​യാ​ണ് ത​ന്‍റെ നാ​ണ​യ നോ​ട്ട് പോ​സ്റ്റ​ൽ ഡേ ​ക​വ​ർ ശേ​ഖ​രം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചാ​ണ് മോ​ഹ​ൻ​കു​മാ​ർ ഇ​തെ​ല്ലാം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts