ടി​ക് ടോ​ക് താ​രത്തെ വെടിവച്ച് കൊന്നു ! സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്; മോ​ഹി​ത് മോ​റി​നെ ടി​ക് ടോ​കി​ൽ പി​ന്തു​ട​രു​ന്ന​ത് അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം പേര്‍

ന്യൂ​ഡ​ൽ​ഹി: ടി​ക് ടോ​ക് താ​ര​മാ​യ ജിം​നേ​ഷ്യം പ​രി​ശീ​ല​ക​നെ അ​ജ്ഞാ​ത​സം​ഘം വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ മോ​ഹി​ത് മോ​ർ(27)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ഡ​ൽ​ഹി ധ​ർ​മ​പു​ര​യി​ലാ​യി​രു​ന്നു സം​ഭ​വം.

ധ​ർ​മ​പു​ര​യി​ലെ ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട​യി​ൽ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ഹി​തി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ട​യി​ലേ​ക്ക് ക​യ​റി​യ മൂ​ന്നം​ഗ​സം​ഘം മോ​ഹി​തി​ന് നേ​രേ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ മോ​ഹി​ത് ക​ട​യി​ലെ സോ​ഫ​യി​ലേ​ക്ക് വീ​ണു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​ഹി​തി​നെ ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ഴു ബു​ള്ള​റ്റു​ക​ളാ​ണ് അ​ക്ര​മി​ക​ളു​ടെ തോ​ക്കു​ക​ളി​ൽ​നി​ന്ന് നി​റ​യൊ​ഴി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​റു​ത്ത മു​ഖം​മൂ​ടി ഉ​പ​യോ​ഗി​ച്ച് മു​ഖം മ​റ​ച്ചുവ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബൈ​ക്കു​ക​ളി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘം സം​ഭ​വ​ത്തി​നു​ശേ​ഷം സ​മീ​പ​ത്തെ ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ലെ ജിം​നേ​ഷ്യം പ​രി​ശീ​ല​ക​നാ​യ മോ​ഹി​ത് മോ​ർ ഫി​റ്റ്ന​സ് വീ​ഡി​യോ​ക​ളി​ലൂ​ടെ​യാ​ണ് ടി​ക് ടോ​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ശ​സ്ത​നാ​യ​ത്. അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് മോ​ഹി​ത് മോ​റി​നെ ടി​ക് ടോ​കി​ൽ പി​ന്തു​ട​രു​ന്ന​ത്.

മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ മോ​ഹി​തി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രം അ​ക്കൗ​ണ്ട് ഫോ​ളോ ചെ​യ്യു​ന്നു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ഹി​തി​ന്‍റെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ക്കൗ​ണ്ടു​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts