ഈ സുവർണ്ണാവസരം പാഴാക്കരുത്; ചന്ദ്രന്‍റെ തൊട്ടടുത്ത് ചൊ​വ്വ​; നഗ്നനേത്രങ്ങൾക്കൊണ്ട് ഇ​ന്ന് രാത്രി 9 മുതൽ നേ​രി​ട്ട് കാ​ണാം


പ​യ്യ​ന്നൂ​ര്‍: ഇ​ന്ന് ച​ന്ദ്ര​ന്‍ ചൊ​വ്വ​യു​ടെ തൊ​ട്ട​രി​കി​ല്‍ എ​ത്തു​ന്നു. ഭൂ​മി​യു​ടെ അ​ടു​ത്തു​കൂ​ടി ക​ട​ന്നു പോ​കു​ന്ന ചൊ​വ്വ​യെ ഇ​ന്ന് ച​ന്ദ്ര​ന്‍റെ തൊ​ട്ട​രി​കി​ലാ​യി ന​ഗ്‌​ന​നേ​ത്രം കൊ​ണ്ട് കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന് പ​യ്യ​ന്നൂ​ര്‍ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഗം​ഗാ​ധ​ര​ന്‍ വെ​ള്ളൂ​ര്‍.

ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ഭൂ​മി​യോ​ട് കൂ​ടു​ത​ല്‍ അ​ടു​ത്തെ​ത്തി​യ ചൊ​വ്വ​യെ ഇ​നി​യും ക​ണ്ടി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള സു​വ​ര്‍​ണാ​വ​സ​രം കൂ​ടി​യാ​ണ് ഇ​ന്നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ച​ന്ദ്ര​ന്‍റെ തൊ​ട്ട് വ​ട​ക്കു​ഭാ​ഗ​ത്താ​ണ് ചൊ​വ്വ​യെ കാ​ണു​ക. ച​ന്ദ്ര​നോ​ടൊ​പ്പം നി​ല്‍​ക്കു​ന്ന ചൊ​വ്വ​യെ രാ​ത്രി ഒ​ന്‍​പ​തു​മു​ത​ല്‍ പു​ല​ര്‍​ച്ചെ നാ​ലു​വ​രെ വ​രെ ആ​കാ​ശ​ത്ത് വ്യ​ക്ത​മാ​യി കാ​ണു​വാ​നാ​കും.

Related posts

Leave a Comment