മൊയ്തീന്‍കുട്ടി മൊതലാളി കുടുങ്ങും, തിയറ്റര്‍ പീഡനത്തിലെ മുഖ്യപ്രതിക്കെതിരേ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി എത്തുമെന്ന് സൂചന, മൊയീതിന്റെ ഫേസ്ബുക്ക് കവര്‍ഫോട്ടോ ജസ്റ്റിസ് ഫോര്‍ കാഷ്മീരിലെ പെണ്‍കുട്ടി!

അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന ബാലികയെ സിനിമാ തിയറ്ററില്‍ ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ പിടിയിലായ പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി ആള് ചില്ലറക്കാരനല്ല. തന്റെ ഫേസ്ബുക്ക് കവര്‍ഫോട്ടോയായി കാഷ്മീരില്‍ പീഡനത്തെത്തുടര്‍ന്ന് മൃഗീയമായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി നല്കുക എന്ന ഫോട്ടോ ഇട്ടശേഷമാണ് ഇയാളുടെ തോന്ന്യവാസങ്ങള്‍. തൃത്താലയിലെ അറിയപ്പെടുന്ന കോടീശ്വരനായ ഇയാളുടെ ബിസിനസുകളെല്ലാം തന്നെ ദുബായിലാണ്.

മൊയ്തീനെതിരേ കൂരുക്ക് കൂടുതല്‍ മുറുകുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തന്റെ കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തൃത്താലയിലെ രാഷ്ട്രീയ പാര്‍ട്ടിക്കാരെല്ലാം ഇയാളുടെ കൈയില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റുന്നവരാണ്. അതുകൊണ്ട് തന്നെ ആരും ഇയാള്‍ക്കെതിരേ വിരലനക്കാന്‍ മുതിരില്ല.

ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച വൈകുന്നേരം അഞ്ചോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഏപ്രില്‍ 16നാണ് എടപ്പാളിലെ തിയറ്ററില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം നടന്നത്. അമ്മയുടെ അറിവോടെയാണ് പത്തു വയസുകാരിയെ ഉപദ്രവിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്നു മനസിലാകുന്നത്. ഇതോ ടെ അമ്മയും പ്രതിയാകും. രണ്ടു മണിക്കൂറോളം കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു. തന്റെ ഇരുവശങ്ങളിലായി ഇരുന്ന അമ്മയെയും മകളെയും ഇയാള്‍ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞു. ഇരുട്ടത്തെ ദൃശ്യങ്ങളും പകര്‍ത്തുന്ന ഇന്‍ഫ്രാറെഡ് കാമറയാണ് ഇയാളെ കുടുക്കിയത്.

തിയറ്റര്‍ ജീവനക്കാര്‍ ദൃശ്യം പരിശോധിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ വിഭാഗത്തിനു കൈമാറുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു ചൈല്‍ഡ്ലൈന്‍ ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയെ ങ്കിലും സംഭവം അന്വേഷിക്കാനോ പ്രതിയെ പിടികൂടാനോ പോലീസ് ശ്രമിച്ചില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നിരുന്നതായും ആക്ഷേപമുണ്ട്. ഇന്നലെ മാധ്യമങ്ങള്‍ സിസിടിവി ദൃശ്യം പുറത്തുവിട്ടതിനു ശേഷമാണു കേസെടുക്കാന്‍ പോലീസ് തയാറായത്. കുട്ടിക്കൊപ്പം അമ്മയും ദൃശ്യങ്ങളിലുണ്ട്. സ്ത്രീക്ക് 40 വയസോളം വരും. സ്ത്രീയും കുട്ടിയും തിയറ്ററിലെത്തിയ ശേഷം ബെന്‍സ് കാറിലാണ് മൊയ്തീന്‍കുട്ടി എത്തിയത്. കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുമ്പോഴും സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്നുപോലും തിരിച്ചറിയാനാവാതെ നിസഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Related posts