ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ർ നി​ങ്ങളെയും സമീപിക്കാം..! ഒ​രു കോ​ള്‍ വി​ളി​ക്കാ​ന്‍ ഫോ​ണ്‍ ഒ​ന്നു ത​രാ​മോ? ഫോ​ൺ വാ​ങ്ങി​യ ശേ​ഷം ബൈ​ക്കി​ൽ ക​യ​റി​പ്പോ​യ​താ​യി പ​രാ​തി; പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്ത് വി​ട്ട് പോ​ലീ​സ്

ചെ​റാ​യി: പ​ട്ടാ​പ്പ​ക​ല്‍ ബൈ​ക്കി​ലെ​ത്തി 15 കാ​ര​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വി​ല​കൂ​ടി​യ ഫോ​ണു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ ര​ണ്ടം​ഗം സം​ഘ​ത്തെ​ക്കു​റി​ച്ച് മു​ന​മ്പം പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. ആ​ലു​വ എ​ന്‍​എ​ഡി കാ​നാ​ല്‍ റോ​ഡ് ഭാ​ഗ​ത്തു​ള്ള ര​ണ്ട് യു​വാ​ക്ക​ളാ​ണ് ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ വ​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. പോ​ലീ​സ് ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളാ​രും ത​ന്നെ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച ചെ​റാ​യി ബീ​ച്ച് റോ​ഡി​ല്‍ വ​ലി​യ​വീ​ട്ടി​ല്‍​കു​ന്ന് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ചെ​റാ​യി അ​റു​കാ​ട് അ​ര്‍​ജു​ന്‍ സ​ന്തോ​ഷി​ന്‍റെ പ​ക്ക​ല്‍​നി​ന്നാ​ണ് ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത​ത്.

ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന അ​ര്‍​ജു​ന്‍റെ അ​ടു​ത്ത് ബൈ​ക്ക് നി​ര്‍​ത്തി​യ​ശേ​ഷം ത​ന്‍റെ ഫോ​ണി​ല്‍ പൈ​സ തീ​ര്‍​ന്നു പോ​യെ​ന്നും ഒ​രു കോ​ള്‍ വി​ളി​ക്കാ​ന്‍ ഫോ​ണ്‍ ഒ​ന്ന് ത​രു​മോ​യെ​ന്നും പി​ന്നി​ലി​രു​ന്ന​യാ​ള്‍ ചോ​ദി​ച്ച​ത്രേ.

അ​ര്‍​ജ്ജു​ന്‍ ഫോ​ണ്‍ ന​ല്‍​കി​യ ഉ​ട​നെ ഇ​രു​വ​രും ബൈ​ക്ക് ഓ​ടി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. 19000 രൂ​പ വി​ല വ​രു​ന്ന ഫോ​ണാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

മു​ന​മ്പം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment