അ​മേ​രി​ക്ക​യി​ൽ ക​ട​യി​ൽ ക​യ​റി​യ ക​ള്ള​നെ “പ​ഞ്ഞി​ക്കി​ട്ട്’ പ​ഞ്ചാ​ബി


വാ​ഷിം​ഗ്ട​ൺ ഡി​സി: ക​ട​യി​ൽ ക​യ​റി​യ മോ​ഷ്ടാ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി​യ പ​ഞ്ചാ​ബി​യു​ടെ വീ​ഡി​യോ അ​മേ​രി​ക്ക​യി​ൽ വൈ​റ​ലാ​യി. ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണു സം​ഭ​വം.

മു​ഖം​മൂ​ടി ധ​രി​ച്ചു ക​ട​യി​ലെ​ത്തി​യ​യാ​ൾ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ക​ട​യി​ൽ വ​രു​ന്ന​തും റാ​ക്കി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വ​ലി​യ ക്യാ​നി​ലേ​ക്കു പെ​റു​ക്കി​യി​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ജീ​വ​ന​ക്കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ക്ക​റ്റി​ൽ​നി​ന്ന് ആ​യു​ധം പു​റ​ത്തെ​ടു​ക്കു​ന്ന​തു​പോ​ലെ ആ​ക്ഷ​ൻ കാ​ട്ടി. ക്യാ​ൻ നി​റ​യെ സാ​ധ​ന​ങ്ങ​ളു​മാ​യി പു​റ​ത്തേ​ക്കു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ട​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ക​ള്ള​ന്‍റെ കൈ​യി​ൽ ക​യ​റി​പ്പി​ടി​ച്ചു.

അ​തി​നി​ടെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സി​ക്കു​കാ​ര​ൻ വ​ലി​യൊ​രു വ​ടി ഉ​പ​യോ​ഗി​ച്ച് ക​ള്ള​നെ അ​ടി​ച്ചു​വീ​ഴ്ത്തി. നി​ല​ത്തു​വീ​ണ മോ​ഷ്ടാ​വ് വേ​ദ​ന​കൊ​ണ്ടു പു​ള​ഞ്ഞി​ട്ടും അ​ടി നി​ർ​ത്തി​യി​ല്ല. അ​തി​നി​ടെ മ​റ്റു​ള്ള​വ​ർ ചേ​ർ​ന്നു ക​ള്ള​നെ കീ​ഴ്പ്പെ​ടു​ത്തി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സി​ക്കു​കാ​ര​ന്‍റെ ധൈ​ര്യം പ്ര​ശം​സി​ക്ക​പ്പെ​ട്ടു. അ​ക്ര​മ​ത്തി​നെ​തി​രെ​ങ്കി​ലും സി​ക്കു​കാ​ര​ൻ കാ​ണി​ച്ച​തി​ൽ തെ​റ്റി​ല്ലെ​ന്ന് ഒ​ട്ടേ​റെ​പ്പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ഞ്ചാ​ബി​ക​ളോ​ട് ഒ​രി​ക്ക​ലും ക​ളി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്‍റ്. ഈ ​സി​ക്കു​കാ​ര​ൻ ക​ട​യു​ടെ ഉ​ട​മ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment