കേ​ച്ചേ​രി ബാ​ങ്ക് ക​വ​ർ​ച്ചാ ശ്ര​മം; ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ സ​ദാ​ൻ സ​ർ​ക്കാ​റി​നെ അറസ്റ്റു ചെയ്തു പോലീസ്

കേ​ച്ചേ​രി: കേ​ച്ചേ​രി​യി​ലെ എ​സ്ബി​ഐ​യി​ൽ ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ത്തി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി സ​ദാ​ൻ സ​ർ​ക്കാ​റി​നെ ( 29) യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ആ​ർ. ആ​ദി​ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡൊ പോ​ലീ​സും കു​ന്നം​കു​ളം പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ എ​ട്ടി​നു രാ​ത്രി​യാ​ണ് എ​സ്ബി​ഐ​യു​ടെ കേ​ച്ചേ​രി​യി​ലെ ശാ​ഖ​യി​ൽ ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്ന​ത്. ബാ​ങ്കി​ന്‍റെ ജ​ന​ൽ ക​മ്പി അ​റു​ത്തു മാ​റ്റി ഉ​ള്ളി​ൽ ക​ട​ന്ന് സ്ട്രോ​ങ് റൂം ​ത​ക​ർ​ത്തു ക​വ​ർ​ച്ച ന​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

ക​വ​ർ​ച്ചാ കേ​സു​ക​ളി​ൽ​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​യും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ളെ​യും പ​റ്റി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണു സ​ദാ​ൻ സ​ർ​ക്കാ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ജ​ന​ലി​ന്‍റെ ക​മ്പി കൊ​ണ്ട് ഇ​യാ​ളു​ടെ മു​തു​കി​ൽ മു​റി​വു​ണ്ടാ​യ​തു ദേ​ഹ​പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു. കു​ന്നം​കു​ളം അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മി​ഷ​ണ​ർ സി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നം​കു​ളം സി​ഐ കെ.​ജി. സു​രേ​ഷ്, എ​സ്ഐ ബാ​ബു, ഷാ​ഡൊ പോ​ലീ​സി​ലെ എ​സ്‍്ഐ​മാ​രാ​യ ടി.​ആ​ർ. ഗ്ലാ​ഡ്സ്റ്റ​ൺ, എ​ൻ.​ജി. സു​വ്ര​ത​കു​മാ​ർ, പി.​എം. റാ​ഫി, രാ​ജ​ൻ തുടങ്ങിയ ഉദ്യോഗസ്ഥർ ചേർന്നാണ് പിടികൂടിയത്.

Related posts

Leave a Comment