നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം; മ​ജ്സ്ട്രേ​റ്റി​നു വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാർ

‘തൃ​ശൂ​ർ: നെ​ടു​ങ്ക​ണ്ടം രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി മ​ജി​സ്ട്രേ​റ്റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​ന്പി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ മ​റു​പ​ടി. പ​രാ​തി​യി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും വീ​ഴ്ച​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​തി തീ​ർ​പ്പാ​യ​താ​യും ക​ത്തി​ൽ പ​റ​യു​ന്നു.

വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും മ​ണ്ണു​ത്തി നേ​ർ​ക്കാ​ഴ്ച സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ പി.​ബി. സ​തീ​ഷി​നു ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ ഇ​ടു​ക്കി ഒ​ന്നാംക്ലാ​സ് മ​ജി​സ്ട്രേ​റ്റി​നു വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നു നേ​ര​ത്തെ തൊ​ടു​പു​ഴ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് റി​പ്പോ​ർ​ട്ട് ന​ല്കി​യി​രു​ന്നു.

മ​ജി​സ്ട്രേ​റ്റി​നു പ്ര​ഥ​മ​ദൃ​ഷ്ട്യാ വീ​ഴ്ച​ സംഭവിച്ചതായി കാ​ണു​ന്നി​ല്ലെ​ന്നും, എ​ന്നാ​ൽ കു​റേ​ക്കൂ​ടി ജാ​ഗ്ര​ത ആ​കാ​മാ​യി​രു​ന്നു​വെ​ന്നും ഹൈ​ക്കോ​ട​തി വി​ജി​ല​ൻ​സ് ര​ജി​സ്ട്രാ​റും നേ​ര​ത്തെ റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​തീ​ഷ് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്കി​യി​രു​ന്നു. ഇ​തി​നെതു​ട​ർ​ന്ന് പ​രാ​തി ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment