കാ​ൽ സു​ഖ​പ്പെ​ട്ടാ​ൽ അ​വ​നെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വി​ടും;​ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ നാ​യ്ക്ക് ര​ക്ഷ​ക​നാ​യി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്

തൃ​ശൂ​ർ: കാ​റി​ടി​ച്ച് കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കോ​ബി എ​ന്ന നാ​യ​ക്കു​ട്ടി​ക്കു ര​ക്ഷ​ക​നാ​യി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്. തൃ​ശൂ​ർ ബാ​രി​സ്റ്റേ​ഴ്സ് ക്ല​ബ്ബി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​യാ​യ കോ​ബി​യെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പു​ഴ​യ്ക്ക​ൽ ബ​ണ്ട് റോ​ഡി​ൽ​വ​ച്ച് കാ​റി​ടി​ച്ച​ത്.

അ​വ​ശ​നി​ല​യി​ലാ​യ നാ​യ​ക്കു​ട്ടി​യെ​ക​ണ്ട് ര​ക്ഷി​ക്കാ​നാ​യി ഉ​ട​ൻ ത​ന്നെ ഷാ​ജി വ​ക്കീ​ൽ ഇ​റ​ങ്ങി​ത്തി​രി​ച്ചു. സ​ഹാ​യ​ത്തി​നു സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഭി​ഭാ​ഷ​ക​രു​മെ​ത്തി. കോ​ബി​യെ കൊ​ക്കാ​ലെ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

എ​ക്സ്റേ എ​ടു​ത്ത​പ്പോ​ൾ കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യി ക​ണ്ടെ​ത്തി. ഓ​പ്പ​റേ​ഷ​ൻ വേ​ണ​മെ​ന്ന് ഡോ. ​റെ​ജി ചാ​ക്കോ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് നാ​യ​ക്കു​ട്ടി​യു​ടെ കാ​ലി​ന് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി. തു​ട​ർ​ന്നു​ള്ള പ​രി​ച​ര​ണം ന​ൽ​കാ​ൻ ഷാ​ജി വ​ക്കീ​ൽ നാ​യ​ക്കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ചു. സ​ന്തോ​ഷ​ത്തോ​ടെ ത​ന്നെ ഭാ​ര്യ റോ​സ് ഷാ​ജി കോ​ബി​യു​ടെ ശു​ശ്രൂ​ഷ ഏ​റ്റെ​ടു​ത്തു. പ​ത്തു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് നാ​യ​ക്കു​ട്ടി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​ത്. കോ​ബി​യെ പു​ഴ​യ്ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ പ​ഴ​യ കൂ​ട്ടു​കാ​രു​ടെ അ​ടു​ത്തേ​ക്കു തി​രി​ച്ചെ​ത്തി​ക്കാ​നാ​ണു തീ​രു​മാ​നം.

ഓ​പ്പ​റേ​ഷ​ൻ ചെ​യ്ത വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​റെ​ജി ചാ​ക്കോ, കോ​ബി​യെ പ​രി​ച​രി​ച്ച ഭാ​ര്യ റോ​സ്, ഒ​പ്പം നി​ന്ന അ​ഭി​ഭാ​ഷ​ക സു​ഹൃ​ത്തു​ക്ക​ൾ, ത​ന്‍റെ സാ​ര​ഥി സാ​ൻ​ജോ തു​ട​ങ്ങി​യ​വ​രോ​ട് അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ചു.

Related posts

Leave a Comment