മോഷണത്തിന്‍റെ പുതിയ വെർഷൻ..!തിരക്കുറഞ്ഞ കടകളിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി മു​ഖ​ത്ത് സ്പ്രേ​യ​ടി​ച്ച് ബോധം കെടുത്തി ആഭരണം കവരും; പയ്യനൂരിലെ മോഷണ രീതികണ്ട് ഞെട്ടി കടക്കാർ

 

പ​​​യ്യ​​​ന്നൂ​​​ർ: കു​​​ഞ്ഞി​​​മം​​​ഗ​​​ല​​​ത്ത് പ​​​ട്ടാ​​​പ്പ​​​ക​​​ൽ മു​​​ഖ​​​ത്ത് സ്പ്രേ​​​യ​​​ടി​​​ച്ച് യു​​​വ​​​തി​​​യു​​​ടെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പ​​​ണ​​​വും ക​​​വ​​​ർ​​​ന്നു.

കു​​​ഞ്ഞി​​​മം​​​ഗ​​​ലം ത​​​ലാ​​​യി​​​മു​​​ക്കി​​​ൽ വ​​​സ്ത്ര​​​വ്യാ​​​പാ​​​രം ന​​​ട​​​ത്തു​​​ന്ന മു​​​ട്ടം വെ​​​ങ്ങ​​​ര സ്വ​​​ദേ​​​ശി​​​നി വി.​​​കെ. സൗ​​​മ്യ​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ക​​​യ​​​റി​​​യ മോ​​​ഷ്ടാ​​​വാ​​​ണു സൗ​​​മ്യ​​​യു​​​ടെ മു​​​ഖ​​​ത്ത് സ്പ്രേ​​യ​​​ടി​​​ച്ച് ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. 

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ത​​​ലാ​​​യി​​​മു​​​ക്ക് -ഏ​​​ഴി​​​ലോ​​​ട് റോ​​​ഡി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ഞ്ജ​​​ന ഗാ​​​ർ​​​മെ​​​ന്‍റ്സി​​​ലാ​​​ണ് സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ​​​യാ​​​ൾ ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്.

സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് ക​​​ട​​​യി​​​ൽ സൗ​​​മ്യ മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. സൗ​​​മ്യ​​​യു​​​ടെ ര​​​ണ്ടേ​​​കാ​​​ൽ പ​​​വ​​​ന്‍റെ മാ​​​ല​​​യും കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ള​​​യും പേ​​​ഴ്സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 1500 രൂ​​​പ​​​യു​​​മാ​​​ണു ക​​​വ​​​ർ​​​ന്ന​​​ത്. 

യു​​​വ​​​തി​​​യു​​​ടെ മു​​​ഖ​​​ത്ത് സ്പ്രേ​​​യ​​​ടി​​​ച്ച് ദേ​​​ഹാ​​​സ്വാ​​​സ്ഥ്യ​​​മു​​​ണ്ടാ​​​ക്കി​​​യാ​​​ണ് മോ​​​ഷ്ടാ​​​വ്  ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, സ്വ​​​ർ​​​ണ​​​മാ​​​ണെ​​​ന്ന് ക​​​രു​​​തി തി​​​രൂ​​​ർ പൊ​​​ന്നി​​​ന്‍റെ വ​​​ള​​​യാ​​​ണ് മോ​​​ഷ്ടാ​​​വ് കൊ​​​ണ്ടു​​​പോ​​​യ​​​ത്.

വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് പ​​​യ്യ​​​ന്നൂ​​​ർ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ മോ​​​ഷ്ടാ​​​വി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റാ ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment