ബന്ധുവീട്ടിൽ പോയിട്ടു വന്ന സമയത്തിനുള്ളിൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് കൊണ്ടുപോയത് 90 പ​വ​ൻ; മോഷ്ടാക്കൾ അകത്ത് കടന്നത് മുൻവാതിൽ തകർത്ത്

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി​​​യി​​​ൽ ആ​​​ളി​​​ല്ലാ​​​ത്ത വീ​​​ട് കു​​​ത്തി​​​ത്തു​​​റ​​​ന്നു വ​​​ൻ ക​​​വ​​​ർ​​​ച്ച. 90 പ​​​വ​​​നും 48,000 രൂ​​​പ​​​യും മോ​​​ഷ​​​ണം പോ​​​യി.

മ​​​ന്തൊ​​​ണ്ടി​​​ക്കു​​​ന്ന് ശ്രീ​​​ഷ്മം ശി​​​വ​​​ദാ​​​സ​​​ന്‍റെ വീ​​​ടാ​​​ണു കു​​​ത്തി​​​ത്തു​​​റ​​​ന്ന് ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. ജ​​​ന​​​ങ്ങ​​​ൾ തി​​​ങ്ങി​​പ്പാ​​​ർ​​​ക്കു​​​ന്ന ബ​​​ത്തേ​​​രി ടൗ​​​ണി​​​നോ​​​ടു ചേ​​​ർ​​​ന്ന സ്ഥ​​​ല​​​ത്ത് ന​​​ട​​​ന്ന ക​​​വ​​​ർ​​​ച്ച ജ​​​ന​​​ങ്ങ​​​ളെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഏ​​​ഴോ​​​ടെ ശി​​​വ​​​ദാ​​​സ​​​നും കു​​​ടും​​​ബ​​​വും പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലു​​​ള്ള ബ​​​ന്ധു​​​വി​​​ന്‍റെ മ​​​ര​​​ണാ​​​നന്ത​​​ര ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​യ​​​താ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴോ​​​ടെ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു വീ​​​ട് കു​​​ത്തി​​​ത്തു​​​റ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. തു​​​ട​​​ർ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ബെ​​​ഡ് റൂ​​​മൂ​​​ക​​​ളി​​​ലെ അ​​​ല​​​മാ​​​ര​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പ​​​ണ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി മ​​​ന​​​സി​​​ലാ​​​യ​​​ത്.

മു​​​ക​​​ളി​​​ല​​​ത്തെ നി​​​ല​​​യി​​​ലെ മു​​​റി​​​യി​​​ലെ അ​​​ല​​​മാ​​​ര​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും താ​​​ഴ​​​ത്തെ മു​​​റി​​​യി​​​ലെ അ​​​ല​​​മാ​​​ര​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന പ​​​ണ​​​വു​​​മാ​​​ണു ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്.

മു​​​ൻ​​​ഭാ​​​ഗ​​​ത്തെ വാ​​​തി​​​ലി​​​ന്‍റെ പൂ​​​ട്ട് ത​​​ക​​​ർ​​​ത്താ​​​ണ് മോ​​​ഷ്ടാ​​​ക്ക​​​ൾ അ​​​ക​​​ത്തു​​​ക​​​ട​​​ന്ന​​​ത്. അ​​​ല​​​മാ​​​ര​​​യി​​​ൽ​​നി​​​ന്നു സാ​​​ധ​​​ന​​​ങ്ങ​​​ളെ​​​ല്ലാം വ​​​ലി​​​ച്ചു​​​വാ​​​രി താ​​​ഴെ​​​യി​​​ട്ടിട്ടു​​​ണ്ട്. ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പ​​​ണ​​​വും എ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷം ഇ​​​വ സൂ​​​ക്ഷി​​​ച്ച ക​​​വ​​​റും മ​​​റ്റും വീ​​​ടി​​​നു മു​​​റ്റ​​​ത്തെ മൂ​​​ല​​​യി​​​ൽ വി​​​ത​​​റി​​​യ നി​​​ല​​​യി​​​ലാ​​​ണ്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന മ​​​ക​​​നു ഫ്ളാ​​​റ്റ് വാ​​​ങ്ങു​​​ന്ന​​​തി​​​നു സ്വ​​​രൂ​​​പി​​​ച്ചു​​​വ​​​ച്ചി​​​രു​​​ന്ന സ​​​ന്പാ​​​ദ്യ​​​മാ​​ണു മോ​​​ഷ്ടാ​​​ക്ക​​​ൾ ക​​​വ​​​ർ​​​ന്ന​​​തെ​​​ന്നു ശി​​​വ​​​ദാ​​​സ​​​ൻ പ​​​റ​​​ഞ്ഞു.

പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും ഡോ​​​ഗ് സ്ക്വാ​​​ഡും സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ വീ​​​ട്ടി​​​ലും ക​​​ട​​​യി​​​ലും ഉ​​​ള്ള സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​ർ.

ആ​​​ന​​​ന്ദ് സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഡി​​​വൈ​​​എ​​​സ്പി കെ.​​​കെ. അ​​​ബ്ദു​​​ൾ ഷ​​​രീ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കെ.​​​വി. ബെ​​​ന്നി, സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഷ​​​ജിം എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്.

Related posts

Leave a Comment