ഞാൻ കള്ളനല്ല, പണം ആവശ്യമുള്ളതുകൊണ്ടാണ് കൊണ്ടുപോകുന്നത്തത്, തരിച്ചുതരും;  ഉദയന്നൂരിലെ മോഷണ വീടുകളുടെ ഭിത്തികളിൽ ഡയലോഗുകൾ;  കള്ളന്മാരെ പിടികൂടാനാവാതെ പോലീസ്

ഉ​ദി​നൂ​ർ: ഉ​ദി​നൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന മോ​ഷ​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ൽ. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഉ​ദി​നൂ​ർ പ​ര​ത്തി​ച്ചാ​ലി​ലെ ടി.​സി. മു​സ​മ്മ​ലി​ന്‍റെ​യും ടി. ​അ​ലീ​മ​യു​ടെ വീ​ടു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. മു​സ​മ്മി​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നും 17,000 രൂ​പ​യും അ​ലീ​മ​യു​ടെ വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളുമാ​ണ് ക​വ​ർ​ന്ന​ത്.

അ​ടു​ത്തി​ടെ തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലെ വ​സ്ത്ര വ്യാ​പാ​രി കാ​രോ​ള​ത്തി​ന​ടു​ത്ത് വ​ൾ​വ​ക്കാ​ട്ടെ ല​ത്തീ​ഫി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച അ​ര ല​ക്ഷം രൂ​പ​യും വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ചെ​യ്തി​രു​ന്നു. ഈ ​ക​വ​ർ​ച്ച​ക​ളി​ലൊ​ന്നും പോലീ​സി​ന് ഇ​തു​വ​രെ​യും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഉ​ദി​നൂ​ർ ജു​മാ മ​സ്ജി​ദ് പ​രി​സ​ര​ത്തെ സി.​കെ. മു​നീ​റ​യു​ടെ വീ​ട്ടി​ൽ ക​ള്ള​ൻ ഡ​യ​ലോ​ഗ് എ​ഴു​തി വ​ച്ച​തി​നു​ശേ​ഷ​മാ​ണ് സ്ഥ​ലം വി​ട്ട​ത്. പ​ണം തി​രി​ച്ചു ത​രു​മെ​ന്നും അ​ത്യാ​വ​ശ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് എ​ടു​ക്കു​ന്ന​തെ​ന്നും ക​ള്ള​ന​ല്ല കൊ​ണ്ടു പോ​കു​ന്ന​തെ​ന്നും ക​വ​ർ​ച്ച ന​ട​ന്ന വീ​ടി​ന്‍റെ ചു​വ​രി​ൽ പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച് മ​ല​യാ​ള​ത്തി​ൽ എ​ഴു​തി​യ​ത്.

ഇ​വി​ടെ നി​ന്നും ര​ണ്ട് കി​ട​പ്പ് മു​റി​ക​ളു​ടെ​യും വാ​തി​ലു​ക​ളും അ​ല​മാ​ര​ക​ളും കു​ത്തി​ത്തു​റ​ന്നാ​ണ് സ്വ​ർ​ണ​ഭാ​ര​ങ്ങ​ളും പ​ണ​വും കൊ​ണ്ടു​പോ​യ​ത്. ഇ​ത്ത​ര​ത്തി​ൽ ഒ​രെ​ഴു​ത്ത് പോ​ലീ​സി​നെ​യും കു​ഴ​ക്കു​ന്നു.​വീ​ട്ടു​കാ​ർ പു​റ​ത്ത്പോ​യ ത​ക്ക​ത്തി​ന് വീ​ടു​ക​ളി​ൽ ക​യ​റി​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​രു​ന്ന സം​ഘം തൃ​ക്ക​രി​പ്പൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും സ​ജീ​വ​മാ​യ​താ​യാ​ണ് ഉ​ദി​നൂ​രി​ലെ വീ​ടു​ക​ളി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ൽ നി​ന്നും മ​ന​സി​ലാ​വു​ന്ന​ത്.

Related posts