ചികിത്സാ സഹായം തേടി കൊച്ചിയിലെ വീട്ടിലെത്തിയ അമ്മയും മകളും ഒന്നാന്തരം തട്ടിപ്പുകാര്‍ ! വീട്ടില്‍ നിന്നു പൊക്കിയത് ഒന്നര പവന്റെ മാല; സംഭവം ഇങ്ങനെ…

ചികിത്സാ സഹായം ആവശ്യപ്പെട്ട് കൊച്ചി എളമക്കരയിലുള്ള വീട്ടിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന അമ്മയും മകളും അറസ്റ്റിലായി. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ ജിജി, മകള്‍ വിസ്മയ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച മാല ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ വച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

എളമക്കര താന്നിക്കല്‍ സ്വദേശി ഷണ്‍മുഖന്റെ ഭാര്യ രാജമ്മാളിന്റെ ഒന്നര പവന്‍ തൂക്കംവരുന്ന മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് സ്ത്രീകള്‍ വീട്ടിലെത്തിയിരുന്നു. ആ സമയം എണ്‍പത്തിമൂന്നുകാരിയായ രാജമ്മാള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വസ്ത്രം ആവശ്യപ്പെട്ടു. അതിനിടെ ജനലില്‍ കൂടി കൈയിട്ട് കഴുത്തിലെ മാല തട്ടിയെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related posts