ആ ​ഓ​ർ​മ​ക​ൾ ന​മ്മെ വി​ട്ടു​പോ​കി​ല്ല – സെ​യ്ഫ് അ​ലി​ഖാ​ൻ

മും​ബൈ​യി​ലെ വീ​ട്ടി​ൽ​വ​ച്ച് അ​ക്ര​മി​യു​ടെ കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു​ശേ​ഷം മ​ന​സു​തു​റ​ന്ന് ന​ട​ൻ സെ​യ്ഫ് അ​ലി​ഖാ​ൻ. സം​ഭ​വ​ത്തി​നു​ശേ​ഷം ജീ​വി​ത​ത്തി​ലെ സു​ര​ക്ഷ​യെ​പ്പ​റ്റി ത​ന്‍റെ നി​ല​പാ​ടി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളെ​കു​റി​ച്ചും ന​ട​ൻ വെ​ളി​പ്പെ​ടു​ത്തി.

“ആ ​ഓ​ർ​മ്മ​ക​ൾ ന​മ്മെ വി​ട്ടു​പോ​കി​ല്ല. താ​ൻ എ​ത്ര​ത്തോ​ളം ഭാ​ഗ്യ​വാ​നാ​യി​രു​ന്നു​വെ​ന്നും മ​ര​ണം എ​ത്ര​ത്തോ​ളം അ​ടു​ത്തു​വ​ന്നു​വെ​ന്നും അ​ത് എ​ത്ര​മാ​ത്രം അ​ക്ര​മാ​സ​ക്ത​വും പെ​ട്ടെ​ന്നു​ള്ള​തു​മാ​യി​രു​ന്നു​വെ​ന്നും മാ​ത്ര​മാ​ണ് ഞാ​ൻ ഓ​ർ​ക്കു​ന്ന​ത്.’ അ​ദ്ദേ​ഹം ഓ​ർ​ത്തെ​ടു​ത്തു.

ആ​ക്ര​മ​ണ​സ​മ​യ​ത്ത് ത​ന്‍റെ ജീ​വ​ൻ അ​വ​സാ​നി​ച്ചേ​ക്കാ​മെ​ന്ന് ക​രു​തി​യ നി​മി​ഷ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​ഞ്ഞു. “ര​ണ്ട് കാ​ര്യ​ങ്ങ​ളു​ണ്ട്, ഒ​ന്ന് അ​തി​നെ വൈ​കാ​രി​ക​മാ​യി നേ​രി​ടു​ക എ​ന്ന​താ​ണ്, ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​മ്പോ​ൾ വ​ലി​യ ഭാ​ഗ്യ​മാ​യി തോ​ന്നു​ന്നു.

ഒ​രു ഘ​ട്ട​ത്തി​ൽ എ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്ന് ക​രു​തി​യ​താ​യി ഞാ​ൻ ഓ​ർ​ക്കു​ന്നു, എ​ന്നാ​ൽ അ​തോ​ടൊ​പ്പം ത​ന്നെ ഇ​തൊ​രു മി​ക​ച്ച ജീ​വി​ത​മാ​യി​രു​ന്നു​വെ​ന്ന് ചി​ന്തി​ച്ചി​രു​ന്ന​താ​യും ഓ​ർ​ക്കു​ന്നു. ഭ​യാ​ന​ക​മാ​യ സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ട്ടും, താ​ൻ ജീ​വി​ച്ച ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഓ​ർ​ത്ത​പ്പോ​ൾ അ​തൊ​രു വ​ലി​യ ന​ന്ദി​ബോ​ധ​മാ​ണ് ന​ൽ​കി​യ​തെ​ന്ന്’ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​ൾ​ഫ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​യു​ന്നു. “ഈ ​സം​ഭ​വ​ത്തി​നു മു​ന്പ് എ​നി​ക്ക് വ​ലി​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് വ​ലി​യ താ​ല്പ​ര്യ​മി​ല്ലാ​യി​രു​ന്നു. തു​റ​ന്ന അ​ന്ത​രീ​ക്ഷ​മാ​ണ് ഞാ​ൻ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ലോ​ക​ത്ത് സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രു​മാ​യി നി​ര​വ​ധി ആ​ളു​ക​ളു​ണ്ടെ​ന്നും അ​തി​നാ​ൽ വി​ധി​യെ പ​രീ​ക്ഷി​ക്ക​രു​തെ​ന്നു​മാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കി​യ​ത്.

അ​തു​കൊ​ണ്ട് വാ​തി​ലു​ക​ൾ പൂ​ട്ട​ണ​മെ​ന്നും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ സു​ര​ക്ഷി​ത​മാ​യി വ​യ്ക്ക​ണ​മെ​ന്നും, ന​മ്മ​ൾ എ​ത്ര​മാ​ത്രം ഭാ​ഗ്യ​വാ​ന്മാ​രാ​ണെ​ന്നും ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ എ​ത്ര​ത്തോ​ളം നി​ർ​ഭാ​ഗ്യ​വാ​ന്മാ​രാ​ണെ​ന്നും തി​രി​ച്ച​റി​യാ​ൻ ക​ഴി​യ​ണ​മെ​ന്നും’ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ ത​ന്‍റെ ചു​റ്റു​പാ​ടു​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ജാ​ഗ്ര​ത​യു​ള്ള​വ​നാ​കാ​ൻ ഈ ​സം​ഭ​വം ത​ന്നെ പ​ഠി​പ്പി​ച്ച​താ​യി സെ​യ്ഫ് പ​റ​ഞ്ഞു.

സ​മ​യ​മേ​റെ ക​ഴി​ഞ്ഞി​ട്ടും ആ ​ആ​ക്ര​മ​ണ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ മാ​ഞ്ഞു​പോ​യി​ട്ടി​ല്ലെ​ന്ന് 56-കാ​ര​നാ​യ ന​ട​ൻ വെ​ളി​പ്പെ​ടു​ത്തി. ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് എ​ത്ര​ത്തോ​ളം അ​ടു​ത്തെ​ത്തി എ​ന്ന് ഓ​ർ​ക്കു​മ്പോ​ൾ സം​ഭ​വ​ത്തി​ന്‍റെ ചി​ല വ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി മ​ന​സി​ൽ തെ​ളി​യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2025 ജ​നു​വ​രി 16-നാ​ണ് സെ​യ്ഫി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബാ​ന്ദ്ര​യി​ലെ 12-ാം നി​ല​യി​ലു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​ക്ര​മി അ​ദ്ദേ​ഹ​ത്തെ പ​ല​ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​ട​ന്‍റെ ന​ട്ടെ​ല്ലി​ന് സ​മീ​പം ത​റ​ച്ചി​രു​ന്ന ക​ത്തി​യു​ടെ ക​ഷ​ണം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ലെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം അ​ഞ്ച് ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ട​ത്.

Related posts

Leave a Comment