അം​ഗീ​കാ​ര​ങ്ങ​ള്‍​ക്ക് കാ​ത്തു​നി​ല്‍​ക്കാ​തെ മ​ട​ക്കം: അ​ര​ങ്ങി​ന്‍റെ അ​തി​കാ​യ​ന്‍ ഇ​നി അ​ണി​യ​റ​യി​ലി​ല്ല

പ​യ്യ​ന്നൂ​ര്‍: അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം സം​ഗീ​ത​മു​ള്‍​പ്പെ​ടെ​യു​ള്ള ക​ല​ക​ള്‍​ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ എം.​പി. രാ​ഘ​വ​ന്‍ വി​ട​വാ​ങ്ങി. ശ്രോ​താ​ക്ക​ളു​ടെ മ​നം ക​വ​ര്‍​ന്ന ത​ബ​ല​യു​ടെ താ​ള​പ്പെ​രു​ക്ക​ത്തി​ലൂ​ടെ​യും ഹാ​ര്‍​മോ​ണി​യ​ത്തി​ലു​തി​ര്‍​ത്ത ശ്രു​തി​മു​റി​യാ​ത്ത ഈ​ണ​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ ഇ​ദ്ദേ​ഹം പി​ന്നീ​ട് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും നാ​ട​ക​ഗാ​ന സം​വി​ധാ​യ​ക​നാ​യും നാ​ട​ക സം​വി​ധാ​യ​ക​നാ​യും ക​ഥാ​പ്ര​സം​ഗ പ​രി​ശീ​ല​ക​നാ​യു​മൊ​ക്കെ മാ​റു​ക​യാ​യി​രു​ന്നു.

തൃ​ക്ക​രി​പ്പൂ​ര്‍ കു​ന്ന​ച്ചേ​രി സ്വ​ദേ​ശി​യാ​യി​രു​ന്ന എം.​പി. രാ​ഘ​വ​ന്‍ ബീ​ഡി തൊ​ഴി​ലാ​ളി​യാ​യും ക​ല്‍​പ്പ​ണി​ക്കാ​ര​നു​മാ​യാ​ണ് ജീ​വി​ത​മാ​രം​ഭി​ച്ച​ത്. ഒ​ഴി​വു​നേ​ര​ങ്ങ​ളി​ല്‍ ക​രി​മ്പി​ല്‍ കു​ഞ്ഞ​മ്പു, ക​ണ്ണൂ​ര്‍ കു​ഞ്ഞി​രാ​മ​ന്‍ ഭാ​ഗ​വ​ത​ര്‍ എ​ന്നി​വ​രി​ല്‍​നി​ന്നു​മാ​ണ് സം​ഗീ​ത​ത്തി​ന്‍റെ രാ​ഗ-​താ​ള-​ല​യ​ങ്ങ​ളു​ടെ മാ​സ്മ​രി​ക​ത​ക​ളി​ലേ​ക്ക് ഇ​ദ്ദേ​ഹ​മെ​ത്തി​യ​ത്. കൂ​ട്ട​ത്തി​ല്‍ ത​ബ​ല പ​ഠി​ക്കു​വാ​നും രാ​ഘ​വ​ന്‍ സ​മ​യം ക​ണ്ടെ​ത്തി. അ​ങ്ങ​നെ​യാ​ണ് ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം ത​ബ​ലി​സ്റ്റ് രാ​ഘ​വ​നാ​യി അ​റി​യ​പ്പെ​ട്ട​ത്. ക​ഠി​നാ​ധ്വാ​ന​ത്തോ​ടൊ​പ്പം ഒ​ഴി​വു​നേ​ര​ങ്ങ​ളി​ലെ സം​ഗീ​ത​പ​ഠ​ന​മാ​ണ് ഉ​ത്ത​ര​മ​ല​ബാ​റി​നു മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നെ ല​ഭി​ക്കാ​നി​ട​യാ​ക്കി​യ​ത്.

ഇ​ദ്ദേ​ഹം ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​ന​ങ്ങ​ള്‍ ആ​കാ​ശ​വാ​ണി​യി​ലെ ല​ളി​ത​ഗാ​ന പ​രി​പാ​ടി​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ന്ന കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് എം.​പി. രാ​ഘ​വ​ന്‍ എ​ന്ന സം​ഗീ​ത​ജ്ഞ​നെ നാ​ട​ക​ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് മു​ന്‍​കാ​ല നാ​ട​ക സം​വി​ധാ​യ​ക​ന്‍ വേ​മ്പു അ​ന്നൂ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​നാ​യ എം.​ടി. അ​ന്നൂ​രു​മാ​യി​രു​ന്നു. സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളി​ലു​ള്ള പ​രി​ജ്ഞാ​ന​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നാ​ക്കി മാ​റ്റി​യ​ത്. എ​ഴു​പ​തു​ക​ളു​ടെ അ​ന്ത്യ​ത്തി​ലാ​ണ് കാ​ര​യി​ല്‍ കു​ഞ്ഞ​മ്പു എ​ഴു​ത്ത​ച്ഛ​ന്‍ ക​ലാ​സ​മി​തി​യു​ടെ വി​ശു​ദ്ധ​പാ​പം എ​ന്ന നാ​ട​കം ഇ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത​ത്. അ​തി​ലെ ഗാ​ന​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തി​യ​തും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.

പി​ല്‍​ക്കാ​ല​ത്ത് എം.​ടി. അ​ന്നൂ​ര്‍ സം​വി​ധാ​നം ചെ​യ്ത നാ​ട​ക​ങ്ങ​ളു​ടെ സം​ഗീ​തം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​തും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. വി​ശ്വ​രൂ​പം, താ​ള​വ​ട്ടം, തു​ള​സി​വ​നം, ശ്രു​തി​ല​യം, ദുഃ​ഖ ഗാ​യ​ത്രി, കു​മ്പ​സാ​രം, മൂ​തേ​വി തെ​യ്യം, വി​ര​ല്‍​പ്പാ​ടു​ക​ള്‍ തു​ട​ങ്ങി​യ ജ​ന​പ്രി​യ നാ​ട​ക​ങ്ങ​ളെ ആ​ക​ര്‍​ഷ​ക​മാ​ക്കാ​ന്‍ പി​ന്ന​ണി​യി​ല്‍ എം.​പി. രാ​ഘ​വ​ന്‍റെ സം​ഗീ​ത​മു​ണ്ടാ​യി​രു​ന്നു.

നാ​ട​കാ​വ​ത​ര​ണ​ത്തോ​ടൊ​പ്പം സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ട​ക​ത്തി​ലെ ഗാ​ന​ങ്ങ​ളാ​ല​പി​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു മു​ന്‍​കാ​ല​ങ്ങ​ളി​ല്‍. അ​തി​നാ​ല്‍​ത്ത​ന്നെ നാ​ട​ക​പ്രേ​മി​ക​ളു​ടെ മ​ന​സി​ല്‍ ഹാ​ര്‍​മോ​ണി​യ​ത്തി​നു പി​ന്നി​ലി​രി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​മാ​ണ് നി​റ​ഞ്ഞു​നി​ന്നി​രു​ന്ന​ത്. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ഥാ​പ്ര​സം​ഗ​ത്തി​ന് ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന പ്ര​തി​ഭ​ക​ളെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. ഇ​തി​ലൂ​ടെ നൂ​റു​വ​യ​സ് പി​ന്നി​ടു​ന്ന ക​ഥാ​പ്ര​സം​ഗ ക​ല​യ്ക്ക് ഉ​ണ​ര്‍​ത്തു​പാ​ട്ടാ​കാ​നും ഇ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

പേ​രും പെ​രു​മ​യും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ഷ്‌​ട​ത​ക​ളു​ടെ ക​യ്പു​നീ​ര്‍ നു​ണ​ഞ്ഞു​ള്ള ജീ​വി​ത​യാ​ത്ര​യാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ഇ​തി​നി​ട​യി​ലും ക​ലോ​പാ​സ​ന​യ്ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ഈ ​അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​ന് അ​ര്‍​ഹി​ക്കു​ന്ന അം​ഗീ​കാ​ര​ങ്ങ​ളോ സ​ഹാ​യ​ങ്ങ​ളോ ഇ​തു​വ​രെ ല​ഭി​ച്ചി​ല്ലെ​ന്ന​താ​ണ് ദുഃ​ഖ​ക​രം.

Related posts

Leave a Comment