പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ആ​ശ്വാ​സ​വു​മാ​യി മി​സ​സ് ഇ​ന്ത്യ;   കുട്ടികളനുഭവിച്ച മാനസിക സംഘർഷത്തിൽ നിന്നും അവരെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തിനാണ് ഇവിടെ എത്തിയതെന്ന് ശശിലേഖ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ കു​ട്ടി​ക​ളി​ൽ മാ​ന​സി​ക ക​രു​ത്ത് വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മി​സ​സ് ഇ​ന്ത്യ കേ​ര​ള അം​ബാ​സ​ഡ​ർ ശ​ശി​ലേ​ഖ നാ​യ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.ആ​റ​ന്മു​ള ബാ​ലാ​ശ്ര​മ​ത്തി​ലെ​ത്തി​യ അ​വ​ർ കു​ട്ടി​ക​ളു​മാ​യി ഏ​റെ നേ​രം സം​വ​ദി​ക്കു​ക​യും അ​വ​രോ​ടൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ക​യു​മു​ണ്ടാ​യി.

ബാ​ലാ​ശ്ര​മ​ത്തി​ന്‍റെ ഒ​രു​നി​ല​യും പ​രി​സ​ര​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. പ്ര​ള​യ​ദി​ന​ത്തി​ൽ കു​ട്ടി​ക​ൾ അ​നു​ഭ​വി​ച്ച മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തി​ൽ നി​ന്നും അ​വ​രെ മോ​ചി​ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് താ​നെ​ത്തി​യ​തെ​ന്ന് ശ​ശി​ലേ​ഖ പ​റ​ഞ്ഞു.

ആ​റ​ന്മു​ള, കാ​ട്ടൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ, ലൈ​ബ്ര​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ശ​ശി​ലേ​ഖ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ചെ​ന്നൈ​യി​ൽ ന​ട​ന്ന പേ​ജ​ന്‍റ്സ് പ്രൊ​ഡ​ക്ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ദീ​പാ​ലി ഫ​ട്നീ​സ് മി​സ​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ നി​ന്നു കേ​ര​ള അം​ബാ​സ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ​ശി​ലേ​ഖ നാ​യ​ർ കാ​ട്ടൂ​ർ സ്വ​ദേ​ശി കൂ​ടി​യാ​ണ്.

Related posts