പു​സ്ത​കം കൈ​കൊ​ണ്ട് തൊ​ടാ​ത്ത സ​ഖാ​ക്ക​ൾ​ക്ക് ഇ​നി​മേ​ൽ എം. ​ടി. സാ​ഹി​ത്യം വ​രേ​ണ്യ​സാ​ഹി​ത്യം: ജോയ് മാത്യു

മ​ല​യാ​ള​ത്തി​ലെ ന​ട്ടെ​ല്ലു​ള്ള എ​ഴു​ത്തു​ക്കാ​ര​നാ​ണ് എം. ​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ​ന്ന് ന​ട​ൻ ജോ​യ് മാ​ത്യു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം എം.​ടി. യെ ​പ്ര​ശം​സി​ച്ച് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

എ​ഴു​ത്തു​കാ​ര​ൻ എ​ന്നാ​ൽ.. എം ​ടി എ​ന്ന എ​ഴു​ത്തു​കാ​ര​ൻ ഉ​ന്ന​ത ശീ​ർ​ഷ​നാ​കു​ന്ന​ത് അ​ധി​കാ​രി​ക​ൾ​ക്ക് മു​ൻ​പി​ൻ റാ​ൻ മൂ​ളി​ക്കി​ട്ടു​ന്ന പ​ദ​വി​യു​ടെ താ​ൽ​ക്കാ​ലി​ക തി​ള​ക്ക​ങ്ങ​ളി​ല​ല്ല, മ​റി​ച്ച് സ​ർ​വ്വാ​ധി​കാ​രി​യെ​ന്ന​ഹ​ങ്ക​രി​ക്കു​ക​യും ഭ​യ​ത്താ​ൽ ജ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ളി​ച്ചു ന​ട​ക്കു​ക​യും ചെ​യ്യു​ന്ന അ​ധി​കാ​രി​ക​ളു​ടെ മ​ണ്ട​യ്‌​ക്ക​ടി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ ച​രി​ത്ര​ബോ​ധ​ത്തോ​ടെ നേ​ർ​ക്ക് നേ​ർ നി​ന്ന് ചോ​ദി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ്.

സ​ത്യ​മാ​യും മ​ല​യാ​ള​ത്തി​ൽ ന​ട്ടെ​ല്ലു​ള്ള ഒ​രു എ​ഴു​ത്തു​കാ​ര​ൻ ഉ​ണ്ടെ​ങ്കി​ൽ അ​ത് എം. ​ടി. യാ​ണ്. (പു​സ്ത​കം കൈ​കൊ​ണ്ട് തൊ​ടാ​ത്ത സ​ഖാ​ക്ക​ൾ​ക്ക് ഇ​നി​മേ​ൽ എം. ​ടി. സാ​ഹി​ത്യം വ​രേ​ണ്യ​സാ​ഹി​ത്യം!)

Related posts

Leave a Comment