മു​ന​ന്പം: ഒ​രു സം​ഘം പു​റ​പ്പെ​ട്ട​താ​യി വി​വ​ര​മു​ണ്ട്, ഇ​ങ്ങോ​ട്ട് ആ​രെ​യും ക​യ​റ്റി​ല്ല; ഓ​സ്ട്രേ​ലി​യ

ന്യൂ​ഡ​ൽ​ഹി: മു​ന​ന്പം തീ​രം​വ​ഴി ഒ​രു സം​ഘ​മാ​ളു​ക​ൾ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഓ​സ്ട്രേ​ലി​യ. അ​ന​ധി​കൃ​ത​മാ​യി എ​ത്തു​ന്ന ആ​രെ​യും ത​ങ്ങ​ളു​ടെ രാ​ജ്യ​ത്ത് തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ൽ​നി​ന്ന് ബോ​ട്ടു​മാ​ർ​ഗം ഒ​രു സം​ഘം പു​റ​പ്പെ​ട്ട​താ​യി അ​റി​വ് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി എ​ത്തു​ന്ന ഏ​തു ബോ​ട്ടും ത​ങ്ങ​ൾ പി​ടി​കൂ​ടും. ഇ​തി​ലു​ള്ള​വ​രെ ഇ​ന്ത്യ​യി​ലേ​ക്കു ത​ന്നെ തി​രി​ച്ച​യ​യ്ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts