മാ​യം​ചേ​ർ​ക്ക​ലി​ൽ​നി​ന്ന് ര​ക്ഷ​പ്പെടാ​ൻ ഹോ​ട്ട​ലു​ട​മ​ക​ൾ; സ്വ​ന്തം പ​രി​ശോ​ധ​നാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണമെന്ന് എം.​കെ.​രാ​ഘ​വ​ൻ എം​പി

കോ​ഴി​ക്കോ​ട്: മാ​യം​ചേ​ർ​ത്ത ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ വി​ൽ​ക്കു​ന്നു എ​ന്ന ദു​ഷ്പേ​രി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ കേ​ര​ള​ത്തി​ലെ ഹോ​ട്ട​ലു​ട​മ​ക​ളു‌​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​നാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എം.​കെ.​രാ​ഘ​വ​ൻ എം​പി. ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​വ​രി​ൽ പ​ല​രും മാ​യം ചേ​ർ​ക്കു​ന്നു​ണ്ട്.

അ​വ​രു​ടെ കു​റ്റ​ത്തി​ന് പ​ല​പ്പോ​ഴും നി​ര​പ​രാ​ധി​ക​ളാ​യ ഹോ​ട്ട​ലു​ട​മ​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യി ഹോ​ട്ട​ലു​ട​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​നാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ മാ​യം ചേ​ർ​ക്കു​ന്ന​വ​രെ നി​ല​യ്ക്കു​നി​ർ​ത്താ​നാ​വും- കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റാ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ 54-ാം സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ര​ഞ്ഞി​പ്പാ​ലം കെ.​കു​ര്യാ​ക്കോ​സ് ന​ഗ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​പി.

ഹോ​ട്ട​ൽ ന​ട​ത്തി​പ്പ് വ​ൻ​കി​ട വ്യ​വ​സാ​യ​മ​ല്ല. ഈ ​വ്യ​വ​സാ​യ​ത്തെ ചെ​റു​കി​ട വ്യ​വ​സാ​യ​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി ഉ​ണ്ടാ​വ​ണം. ഹോ​ട്ട​ലു​ക​ളെ മൈ​ക്രോ,സ്മാ​ൾ ആ​ന്‍റ് മീ​ഡി​യം എ​ന്‍റ​ർ​പ്രൈ​സ​സ് എ​ന്ന എം​എ​സ്എം​ഇ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അ​ടു​ത്തു​ചേ​രു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. ഹോ​ട്ട​ലു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ജി​എ​സ്ടി​യു​ടെ കാ​ര്യ​ത്തി​ലും പു​നഃ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടും.​

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സൂ​പ്പ​ർ​സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ൾ ക​ട​ന്നു​വ​ന്ന​തോ​ടെ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലെ ക്ളി​നി​ക്കു​ക​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​ന്ന അ​വ​സ്ഥ ഹോ​ട്ട​ലു​ക​ൾ​ക്കും സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ചെ​റു​കി​ട​ക്കാ​ർ ഒ​രു​മി​ച്ച്നി​ന്ന് വ​ൻ​കി​ട​ഹോ​ട്ട​ൽ ക​ട​ന്നു​ക​യ​റ്റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ജി.​സു​ധീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള വ്യാ​പാ​രി ക്ഷേ​മ​ന​നി​ധി​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ഇ.​എ​സ്. ബി​ജു മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ​കു​ട്ടി ഹാ​ജി, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ജി.​ജ​യ്പാ​ൽ, കെ.​പി.​ബാ​ല​കൃ​ഷ്ണ​പൊ​തു​വാ​ൾ, സി.​ജെ.​ചാ​ർ​ളി, ബി.​ജ​യ​ധ​ര​ൻ നാ​യ​ർ, പി.​സി.​ബാ​വ, ദി​ലീ​പ് മൂ​ല​യി​ൽ, എം.​എ​ൻ. ബാ​ബു, എ​ൻ.​അ​ബ്ദു​ൾ​റ​സാ​ഖ്, കെ.​എം.​രാ​ജ, ബി.​വി​ജ​യ​കു​മാ​ർ, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, റെ​ജി കു​ര്യാ​ക്കോ​സ്, പി.​പി.​അ​ബ്ദു​റ​ഹ്മാ​ൻ, ബാ​ഹു​ലേ​യ​ൻ, സി.​ഷ​മീ​ർ, ടി.​വി.​മു​ഹ​മ്മ​ദ് സു​ഹൈ​ൽ, അ​സീ​സ് മൂ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts