മു​വാ​റ്റു​പു​ഴ​യാ​റി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ല​ഭി​ച്ചു

വാ​ഴ​ക്കു​ളം: മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ ആ​വോ​ലി വ​ള്ളി​ക്ക​ട ക​ട​വി​ല്‍ ഇ​ന്ന​ലെ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ല​ഭി​ച്ചു.വാ​ഴ​ക്കു​ളം വെ​ട്ടി​ക്കാ​ട്ടു​കു​ടി അ​ശ്വി​ന്‍ സ​ന്തോ​ഷ്, പ​രീ​ക്ക​പ്പീ​ടി​ക അ​ട​യ്ക്കാ​മു​ണ്ട​യ്ക്ക​ല്‍ ക്രി​സ് വി​നു എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ​ത്.

ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ നി​ന്നു​ള്ള പ്ര​ത്യേ​ക​സം​ഘം പു​ല​ര്‍​ച്ചെ ന​ട​ത്തി​യ തെ​ര​ച്ചി​ല്‍ ഇ​ന്ന് രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​ണ് കു​ട്ടി​ക​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ക​ട​വി​ന് സ​മീ​പ​ത്ത് ത​ന്നെ​യു​ള്ള ക​ട​വി​ല്‍ നി​ന്നും അ​ശ്വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​വാ​റ്റു​പു​ഴ ടൗ​ണി​ന് സ​മീ​പ​മു​ള്ള പു​ഴ​ക്ക​ര​ക്കാ​വ് പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് ക്രി​സ് വി​നു​വി​ന്‍റെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ഇ​രു​വ​രും പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​വ​ര്‍​ക്കൊ​പ്പം മ​റ്റു നാ​ലു പേ​രും പു​ഴ​യി​ലി​റ​ങ്ങി​യി​രു​ന്നു. അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​റ്റ​റിം​ഗ് ജോ​ലി​ക​ള്‍​ക്ക് പോ​യി​രു​ന്നു.

മ​ട​ങ്ങി വ​ന്ന് പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​ണ്. ഒ​രാ​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ന്ന​തു ക​ണ്ട് മ​റ്റെ​യാ​ള്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഇ​രു​വ​രും ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment