ഹ​രി​പ്പാ​ടി​നെ ന​ടു​ക്കി രാ​ത്രി​കാ​ല അ​ക്ര​മ​ങ്ങ​ൾ; മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. സ്കൂ​ട്ട​ർ ന​ൽ​കാ​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം, മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ സം​ഘ​ട്ട​നം, വ്യ​ക്തി​വൈ​രാ​ഗ്യം എ​ന്നി​വ​യാ​ണ് അ​ക്ര​മ​ങ്ങ​ളി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ്കൂ​ട്ട​ർ ന​ൽ​കി​യി​ല്ല; കു​മാ​ര​പു​ര​ത്ത് യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മം
ഒ​ന്നി​ച്ചി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ യു​വാ​വി​നെ ക​ഴു​ത്തി​നു​കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നു. സം​ഭ​വ​ത്തി​ൽ കു​മാ​ര​പു​രം സ്വ​ദേ​ശി അ​മ്പാ​ടി (22) ക്കെ​തി​രേ ഹ​രി​പ്പാ​ട് പോ​ലീ​സ് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു. കു​മാ​ര​പു​രം സ്വ​ദേ​ശി​യാ​യ സ​ജി​ത്തി​നാ​ണ് (36) ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ കു​മാ​ര​പു​രം പാ​ല​കു​ന്നേ​ൽ ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്കു​വ​ശ​മു​ള്ള പ​റ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം. സ​ജി​ത്തും അ​മ്പാ​ടി​യും ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച​തി​നു ശേ​ഷം സ​ജി​ത്തി​ന്‍റെ സ്കൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കാ​ൻ അ​മ്പാ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​നം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി, സ​ജി​ത്തി​നെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു. കു​ത്തു ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ജി​ത്തി​ന്‍റെ ക​ഴു​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് യു​വാ​വി​ന്‍റെ കൈ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
പ​ള്ളി​പ്പാ​ട് കോ​നു​മ​ഠം കോ​ള​നി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന രാ​ജേ​ഷി​നാ​ണ് (മ​ല്ല​ൻ രാ​ജേ​ഷ്) അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ​ത്. രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യും അ​യ​ൽ​വാ​സി​യാ​യ ക​ണ്ടി​ത്ര ഷി​ബു​വും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഭാ​ര്യ​യെ ആ​ക്ര​മി​ക്കാ​ൻ അ​രി​വാ​ളു​മാ​യി എ​ത്തി​യ ഷി​ബു​വി​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ രാ​ജേ​ഷി​ന്‍റെ കൈ​ത്ത​ണ്ട​യ്ക്ക് ആ​ഴ​ത്തി​ൽ വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

രാ​ജേ​ഷി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നേ​ര​ത്തെ, വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​യാ​യ ഷി​ബു സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ലാ​ണ്. മ​ദ്യ​പി​ച്ച് സ്ഥി​ര​മാ​യി ക​ല​ഹ​മു​ണ്ടാ​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​ണ് ഷി​ബു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

“മ​ദ്യ​പാ​നി’ എ​ന്നു വി​ളി​ച്ചു; യു​വാ​വ് അ​യ​ൽ​വാ​സി​യെ കു​ത്തി
ഹ​രി​പ്പാ​ട്ട് പി​ണ​ങ്ങി​പ്പോ​യ മ​ക​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ അ​മ്മ​യോ​ട് മ​ക​ൻ മ​ദ്യ​പി​ച്ചു ന​ട​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ യു​വാ​വ് അ​യ​ൽ​വാ​സി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. സി​നു എ​ന്ന​യാ​ൾ​ക്കാ​ണു കു​ത്തേ​റ്റ​ത്. അ​യ​ൽ​വാ​സി​യാ​യ ഗോ​കു​ലാ​ണു പ്ര​തി.

രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു വീ​ട്ടി​ൽ പോ​യി ക​ത്തി​യു​മാ​യെ​ത്തി​യ ഗോ​കു​ൽ സി​നു​വി​ന്‍റെ അ​ടി​വ​യ​റ്റി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സി​നു വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​യാ​യ ഗോ​കു​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​സ​മ​യം ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.മൂ​ന്നു സം​ഭ​വ​ങ്ങ​ളി​ലും പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

Related posts

Leave a Comment