പാ​​​​​ത്രം ക​​​​​ഴു​​​​​കു​​​​​ന്ന​​​​​തി​​​​​ലും രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​മു​​​​​ണ്ട്; ഉ​​​​​ണ്ടാ​​​​​ക​​​​​ണം

സി​​​​​​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി പാ​​​ത്രം ക​​​ഴു​​​കി​​​യ​​​ത് പി​​​ആ​​​ർ വ​​​ർ​​​ക്കാ​​​ണോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ഭ്യാ​​​സ​​​മാ​​​ണോ എ​​​ന്ന​​​തൊ​​​ക്കെ രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​ർ ച​​​ർ​​​ച്ച​​​ ചെ​​​യ്തു​​​കൊ​​​ള്ള​​​ട്ടെ. പ​​​ക്ഷേ കേ​​​ര​​​ളം, പ്ര​​​ത്യേ​​​കി​​​ച്ചും, പു​​​രു​​​ഷ​​​ന്മാ​​​ർ ഇ​​​നി​​​യും കൈ​​​വ​​​രി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത ഒ​​​രു അ​​​ടി​​​സ്ഥാ​​​ന​​​ മാ​​​ന്യ​​​ത​​​യെ അ​​​തു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​വ​​​ന​​​വ​​​ന്‍റെ ഉ​​​ച്ഛി​​​ഷ്ട​​​മു​​​ള്ള പാ​​​ത്രം മ​​​റ്റു​​​ള്ള​​​വ​​​രെ​​​ക്കൊ​​​ണ്ടു ക​​​ഴു​​​കി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​സ​​​മ​​​ത്വ​​​ത്തി​​​ന്‍റെ ക​​​റ ക​​​ഴു​​​കി​​​ക്ക​​​ള​​​യാ​​​ൻ ഇ​​​തൊ​​​രു ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്ത​​​ലാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ബേ​​​ബി പാ​​​ത്രം ക​​​ഴു​​​കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു വോ​​​ട്ടു കി​​​ട്ടു​​​മോ​​​യെ​​​ന്ന​​​താ​​​ണ് മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​യെ​​​ങ്കി​​​ൽ, മ​​​ല​​​യാ​​​ളി​​​യു​​​ടെ ന​​​ന്പ​​​ർ വ​​​ൺ വീ​​​ര​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക​​​പ്പു​​​റ​​​ത്ത് ഇ​​​ങ്ങ​​​നെ മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന അ​​​സം​​​ഖ്യം മാ​​​ലി​​​ന്യ​​​ങ്ങ​​​ളെ ശു​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി അ​​​വ​​​ർ​​​ക്കും വോ​​​ട്ട് പി​​​ടി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. പാ​​​ത്രം ക​​​ഴു​​​കു​​​ന്ന​​​തി​​​ലും രാ​​​ഷ്‌​​​ട്രീ​​​യ​​​മു​​​ണ്ട്; ഉ​​​ണ്ടാ​​​ക​​​ണം.

സി​​​പി​​​എം ഭ​​​വ​​​ന​​​സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ലെ​​​ത്തി​​​യ ബേ​​​ബി​​​ക്ക് നൗ​​​ഷാ​​​ദ് എ​​​ന്ന​​​യാ​​​ളു​​​ടെ അ​​​ഴീ​​​ക്കോ​​​ട്ടെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു ഭ​​​ക്ഷ​​​ണം. ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച് പാ​​​ത്ര​​​വു​​​മാ​​​യി എ​​​ഴു​​​ന്നേ​​​റ്റ​​​പ്പോ​​​ള്‍ വീ​​​ട്ടു​​​കാ​​​ർ ത​​​ട​​​ഞ്ഞെ​​​ങ്കി​​​ലും പാ​​​ത്രം സ്വ​​​ന്ത​​​മാ​​​യി ക​​​ഴു​​​കു​​​ന്ന​​​താ​​​ണ് ത​​​ന്‍റെ ശീ​​​ല​​​മെ​​​ന്നു​​​ പ​​​റ​​​ഞ്ഞ് അ​​​ദ്ദേ​​​ഹം ത​​​നി​​​യെ ചെ​​​യ്തു. അ​​​തു​​​ കേ​​​ട്ട​​​പ്പോ​​​ള്‍ എ​​​തി​​​ര്‍​ത്തി​​​ല്ലെ​​​ന്നും ബ​​​ഹു​​​മാ​​​നം തോ​​​ന്നി​​​യെ​​​ന്നു​​​മാ​​​ണ് വീ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞ​​​ത്. ശ്ര​​​ദ്ധേ​​​യ​​​മാ​​​യ മ​​​റ്റൊ​​​രു കാ​​​ര്യം, അ​​​ദ്ദേ​​​ഹം പാ​​​ത്രം ക​​​ഴു​​​കി​​​യ​​​തോ​​​ടെ പി​​​ന്നാ​​​ലെ എ​​​ഴു​​​ന്നേ​​​റ്റ മ​​​റ്റു​​​ള്ള​​​വ​​​രും അ​​​തു​​​ത​​​ന്നെ ചെ​​​യ്തു എ​​​ന്ന​​​താ​​​ണ്.

പ്ര​​​ധാ​​​ന വ്യ​​​ക്തി​​​ക​​​ളു​​​ടെ ചെ​​​യ്തി​​​ക​​​ളെ മ​​​റ്റു​​​ള്ള​​​വ​​​ർ കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധി​​​ക്കും. സ്ത്രീ​​​ക​​​ൾ പാ​​​ത്രം ക​​​ഴു​​​കു​​​ന്ന​​​ത് മ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​രും ശ്ര​​​ദ്ധി​​​ക്കു​​​ക​​​യോ അ​​​തി​​​ലെ​​​ന്തെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക​​​ത ഉ​​​ള്ള​​​താ​​​യി ക​​​രു​​​തു​​​ക​​​യോ ഇ​​​ല്ല. പ​​​ക്ഷേ, കു​​​ടും​​​ബ​​​നാ​​​ഥ​​​ൻ അ​​​തു ചെ​​​യ്യു​​​ന്പോ​​​ൾ മ​​​ക്ക​​​ൾ അ​​​തു ശ്ര​​​ദ്ധി​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, അ​​​നു​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കു​​​ക​​​യും ചെ​​​യ്യും. ഭ​​​ക്ഷ​​​ണ​​​ബാ​​​ക്കി​​​യു​​​ള്ള പാ​​​ത്ര​​​ങ്ങ​​​ൾ വീ​​​ട്ടി​​​ലെ സ്ത്രീ​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​കു​​​ന്ന നി​​​ര​​​വ​​​ധി കു​​​ടും​​​ബ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴു​​​മു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​തൊ​​​രു വാ​​​ർ​​​ത്ത​​​യാ​​​യ​​​ത്.

വീ​ട്ടി​ലാ​യാ​ലും പാ​ര്‍​ട്ടി ഓ​ഫീ​സി​ലാ​യാ​ലും ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം സ്വ​യം ക​ഴു​കു​ന്ന എ​ത്ര നേ​താ​ക്ക​ളു​ണ്ടാ​കും‍? എ​​​ത്ര പാ​​​ർ​​​ട്ടി​​​ക്കാ​​​രെ​​​ക്കു​​​റി​​​ച്ച് ഇ​​​ങ്ങ​​​നെ പ​​​റ​​​യാ​​​നാ​​​കും? ഇ​​​തേ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ക​​​മ​​​ന്‍റു​​​ക​​​ളി​​​ലൊ​​​ന്ന്, “അ​​​ച്ഛ​​​ന്‍ മു​​​റ്റ​​​മ​​​ടി​​​ച്ചാ​​​ലും അ​​​മ്മ മു​​​റ്റ​​​മ​​​ടി​​​ച്ചാ​​​ലും ഏ​​​ട്ട​​​ന്‍ മു​​​റ്റ​​​മ​​​ടി​​​ച്ചാ​​​ലും ചൂ​​​ല് പി​​​ണ​​​ങ്ങി​​​ല്ലാ’’ എ​​​ന്ന ഒ​​​ന്നാം ക്ലാ​​​സ് പാ​​​ഠ​​​ത്തി​​​ലെ വ​​​രി​​​ക​​​ളാ​​​ണ്. സ​​​മ​​​ത്വ​​​ത്തി​​​ന്‍റെ വി​​​ട്ടു​​​പോ​​​യ ഭാ​​​ഗ​​​ങ്ങ​​​ൾ പൂ​​​രി​​​പ്പി​​​ക്കാ​​​ൻ ഈ ​​​ച​​​ർ​​​ച്ച നി​​​മി​​​ത്ത​​​മാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. പാ​​​ത്രം ക​​​ഴു​​​കു​​​ന്നി​​​ട​​​ത്ത്, ശൗ​​​ചാ​​​ല​​​യം വൃ​​​ത്തി​​​യാ​​​ക്കു​​​ന്നി​​​ട​​​ത്ത്, മു​​​റ്റ​​​മ​​​ടി​​​ക്കു​​​ന്നി​​​ട​​​ത്ത്, തു​​​ണി അ​​​ല​​​ക്കു​​​ന്നി​​​ട​​​ത്ത്, പാ​​​ച​​​കം ചെ​​​യ്യു​​​ന്നി​​​ട​​​ത്ത്…

കാ​​​ണാ​​​താ​​​യ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ എ​​​ത്ര​​​യും​​​വേ​​​ഗം ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​താ​​​ണ്. ശു​​​ചി​​​ത്വം, മാ​​​ലി​​​ന്യ​​​നി​​​ർ​​​മാ​​​ർ​​​ജ​​​നം, തു​​​ല്യ​​​ത, യ​​​ഥാ​​​ർ​​​ഥ സ്ത്രീ​​​ശ​​​ക്തീ​​​ക​​​ര​​​ണം, പ​​​ര​​​സ്പ​​​ര ​​​ബ​​​ഹു​​​മാ​​​നം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ വീ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്നും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​ണ് പ​​​ഠി​​​ക്കേ​​​ണ്ട​​​ത്. ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പാ​​​ത്ര​​​ങ്ങ​​​ൾ മു​​​ന്പ് കു​​​ട്ടി​​​ക​​​ൾ​​​ത​​​ന്നെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ക​​​ഴു​​​കു​​​ന്ന സ​​​ന്പ്ര​​​ദാ​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, അ​​​ന്നു വീ​​​ട്ടി​​​ൽ കു​​​ട്ടി​​​ക​​​ളെ​​​ക്കൊ​​​ണ്ട് അ​​​തു ചെ​​​യ്യി​​​ക്കാ​​​തി​​​രു​​​ന്ന​​​തു​​​കൊ​​​ണ്ട് അ​​​തൊ​​​രു ശീ​​​ല​​​മാ​​​യി​​​ല്ല. ഇ​​​പ്പോ​​​ൾ ജ​​​ല​​​ക്ഷാ​​​മം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ​​​ല സ്കൂ​​​ളു​​​ക​​​ളും അ​​​ത് അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല. പ​​​ക്ഷേ, വീ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ലു​​​ട​​​ൻ കു​​​ട്ടി​​​ക​​​ളെ​​​ക്കൊ​​​ണ്ട് അ​​​തു ക​​​ഴു​​​കി​​​ക്കു​​​ന്ന​​​തി​​​ൽ ചി​​​ല മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​വ​​​ർ, നാ​​​ളെ അ​​​തു ചെ​​​യ്യി​​​ല്ല.

ന​​​മ്മു​​​ടെ സ​​​മ​​​ഗ്ര ​​​ഗു​​​ണ​​​മേ​​​ന്മാ ​​​വി​​​ദ്യാ​​​ഭ്യാ​​​സം പാ​​​ഠ​​​ങ്ങ​​​ളി​​​ലും പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലും ഒ​​​തു​​​ങ്ങി​​​പ്പോ​​​യി. ജ​​​പ്പാ​​​നി​​​ൽ രാ​​​വി​​​ലെ സ്കൂ​​​ളി​​​ലെ​​​ത്തി​​​യാ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ചെ​​​രി​​​പ്പ്, പു​​​റ​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പേ​​​രെ​​​ഴു​​​തി​​​യ ബോ​​​ക്സി​​​ൽ വ​​​യ്ക്ക​​​ണം. ക്ലാ​​​സി​​​ൽ വേ​​​റെ ചെ​​​രി​​​പ്പാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ൽ ചെ​​​രി​​​പ്പ് സൂ​​​ക്ഷി​​​ക്കു​​​ന്ന പെ​​​ട്ടി വീ​​​ട്ടി​​​ൽ കൊ​​​ണ്ടു​​​പോ​​​യി ശു​​​ചി​​​യാ​​​ക്ക​​​ണം.

ഓ​​​രോ ദി​​​വ​​​സ​​​വും ക്ലാ​​​സ് മു​​​റി വൃ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ചെ​​​റി​​​യ ക്ലാ​​​സി​​​ലെ കു​​​ട്ടി​​​ക​​​ളും വീ​​​ട്ടി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​ത്. വീ​​​ട്ടി​​​ലും ഇ​​​തി​​​നു തു​​​ട​​​ർ​​​ച്ച​​​യു​​​ണ്ട്. ആ​​​രു ക​​​ണ്ടാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും അ​​​വ​​​ർ മാ​​​ലി​​​ന്യം വ​​​ലി​​​ച്ചെ​​​റി​​​യി​​​ല്ല. ലോ​​​ക​​​ക​​​പ്പി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ത​​​ങ്ങ​​​ളു​​​ടെ ടീം ​​​വി​​​ജ​​​യി​​​ച്ചാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ജ​​​പ്പാ​​​ൻ​​​കാ​​​ർ പ​​​രി​​​സ​​​ര​​​മെ​​​ല്ലാം വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന കാ​​​ഴ്ച നി​​​ര​​​വ​​​ധി​​​ത​​​വ​​​ണ ലോ​​​കം ക​​​ണ്ടു. അ​​​മേ​​​രി​​​ക്ക​​​യി​​​ലും യൂ​​​റോ​​​പ്പി​​​ലും ഉ​​​ൾ​​​പ്പെ​​​ടെ മി​​​ക്ക രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന നാം ​​​മാ​​​ലി​​​ന്യ​​​മു​​​ക്ത​​​മാ​​​യ തെ​​​രു​​​വു​​​ക​​​ളും ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളു​​​മൊ​​​ക്കെ ക​​​ണ്ട് കോ​​​രി​​​ത്ത​​​രി​​​ക്കാ​​​റു​​​ണ്ട്. പ​​​ക്ഷേ, ഒ​​​ന്നും അ​​​നു​​​ക​​​രി​​​ക്കാ​​​റി​​​ല്ല. വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും വീ​​​ടു​​​ക​​​ളി​​​ലും ഒ​​​രു​​​പോ​​​ലെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ചാ​​​ലേ പു​​​തി​​​യ ത​​​ല​​​മു​​​റ പൗ​​​ര​​​സ​​​മ​​​ത്വ​​​ബോ​​​ധ​​​മു​​​ള്ള​​​വ​​​രാ​​​യി വ​​​ള​​​ർ​​​ന്നു​​​വ​​​രൂ.

പാ​​​ത്രം​​​ക​​​ഴു​​​ക​​​ലി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്നാ​​​ൽ, വീ​​​ടു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മ​​​ല്ല, ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​മൊ​​​ക്കെ അ​​​വ​​​ന​​​വ​​​ന്‍റെ പാ​​​ത്ര​​​ങ്ങ​​​ൾ മ​​​റ്റു​​​ള്ള​​​വ​​​രെ​​​ക്കൊ​​​ണ്ട് ക​​​ഴു​​​കി​​​ക്കു​​​ന്ന സ​​​ന്പ്ര​​​ദാ​​​യം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചേ പ​​​റ്റൂ. കു​​​ട്ടി​​​ക​​​ളെ​​​യും പ്രാ​​​യ​​​മാ​​​യ​​​വ​​​രെ​​​യും മാ​​​ത്ര​​​മേ ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​തു​​​ള്ളൂ. വീ​​​ട്ടി​​​ൽ​​​പോ​​​ലും പാ​​​ത്രം ക​​​ഴു​​​കാ​​​ത്ത​​​വ​​​ർ​​​ക്കു പൊ​​​തു​​​ ഇ​​​ട​​​ങ്ങ​​​ളി​​​ൽ അ​​​തു ചി​​​ന്തി​​​ക്കാ​​​നാ​​​യെ​​​ന്നു​​​വ​​​രി​​​ല്ല. അ​​​തു ന​​​മ്മു​​​ടെ പൊ​​​തു​​​ബോ​​​ധ വൈ​​​ക​​​ല്യ​​​മാ​​​ണ്. തി​​​രു​​​ത്താ​​​വു​​​ന്ന​​​തേ​​​യു​​​ള്ളൂ. സ്വ​​​ന്തം ഉ​​​ച്ഛി​​​ഷ്ടം നി​​​റ​​​ഞ്ഞ പാ​​​ത്രം നാം ​​​വൃ​​​ത്തി​​​യാ​​​ക്കാ​​​ത്തി​​​ട​​​ത്തൊ​​​ക്കെ സാ​​​ന്പ​​​ത്തി​​​ക ​​​ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള ജോ​​​ലി​​​ക്കാ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കു​​​ന്ന ഏ​​​തോ ഒ​​​രാ​​​ൾ ന​​​മു​​​ക്കു​​​വേ​​​ണ്ടി അ​​​തു ചെ​​​യ്യു​​​ന്നു​​​ണ്ട്. വീ​​​ട്ടി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ത്തു​​​മൊ​​​ക്കെ അ​​​വ​​​ർ ക​​​രി​​​പു​​​ര​​​ണ്ടു​​​ നി​​​ൽ​​​ക്കു​​​ന്നു. അ​​​വ​​​രോ​​​ടാ​​​ണ് നാം ​​​ന​​​വോ​​​ത്ഥാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​ത്.

ആ​​​രു ക​​​ഴു​​​കി​​​യാ​​​ലും പാ​​​ത്രം പി​​​ണ​​​ങ്ങി​​​ല്ലെ​​​ങ്കി​​​ൽ, ആ​​​രു മു​​​റ്റ​​​മ​​​ടി​​​ച്ചാ​​​ലും ചൂ​​​ല് പി​​​ണ​​​ങ്ങി​​​ല്ലെ​​​ങ്കി​​​ൽ, ആ​​​രു വൃ​​​ത്തി​​​യാ​​​ക്കി​​​യാ​​​ലും ശൗ​​​ചാ​​​ല​​​യം പി​​​ണ​​​ങ്ങി​​​ല്ലെ​​​ങ്കി​​​ൽ, ആ​​​രു പാ​​​ച​​​കം ചെ​​​യ്താ​​​ലും ഭ​​​ക്ഷ​​​ണം പി​​​ണ​​​ങ്ങി​​​ല്ലെ​​​ങ്കി​​​ൽ ന​​​മ്മ​​​ളെ​​​ന്തി​​​നാ​​​ണ് എ​​​ല്ലാ​​​യി​​​ട​​​ത്തും അ​​​തു ചി​​​ല​​​രെ​​​ മാ​​​ത്രം ഏ​​​ൽ​​​പ്പി​​​ച്ച​​​ത്? ആ ​​​ചി​​​ല​​​രെ നാം ​​​തു​​​ല്യ​​​രാ​​​യി കാ​​​ണാ​​​തി​​​രു​​​ന്ന​​​തു​​​കൊ​​​ണ്ട്. തി​​​രി​​​ച്ച​​​റി​​​യാ​​​തെ​​​പോ​​​യ അ​​​നീ​​​തി​​​യാ​​​ണെ​​​ങ്കി​​​ൽ ഇ​​​ന്നു​​​ത​​​ന്നെ തി​​​രു​​​ത്താം. പാ​​​ത്ര​​​ത്തി​​​ലെ അ​​​ഴു​​​ക്കി​​​നൊ​​​പ്പം ന​​​മ്മു​​​ടെ ദുഃ​​​ശീ​​​ല​​​ങ്ങ​​​ൾ​​​കൊ​​​ണ്ടു ക്ലാ​​​വ് പി​​​ടി​​​ച്ച ബോ​​​ധ​​​വും ശു​​​ദ്ധി​​​യാ​​​ക​​​ട്ടെ.

Related posts

Leave a Comment