മുസ്‌​ലിം ലീ​ഗ് പ്ലാറ്റി​നം ജൂ​ബി​ലിക്ക് ഇന്നു തുടക്കം; 60 ലക്ഷത്തിന് വാ​ട​ക​യ്ക്കെ​ടു​ത്ത ട്രെയിനിൽ പ്രവർത്തകർ ചെന്നൈയിലേക്ക്



കോ​ഴി​ക്കോ​ട്: ചെന്നൈയിൽ നടക്കുന്ന പാർട്ടിയുടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം വൻ സംഭവമാക്കാനുള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മുസ്‌​ലിം ലീ​ഗ്.

ഇന്നു പ്രതിനിധി സമ്മേളനവും നാളെ മഹാറാലിയും പൊതുസമ്മേളനവും നടക്കും. സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​ക​രെ എ​ത്തി​ക്കാ​ൻ ട്രെ​യി​ൻ വാ​ട​ക​യ്ക്കെ​ടു​ത്തി​രി​ക്കു​ക​യാ​ണ് മു​സ്‌​ലിം ലീ​ഗ്.

മം​ഗ​ളൂ​രു​വി​ല്‍നി​ന്നു ചെ​ന്നൈ​യി​ലേ​ക്കാ​ണ് പ്ര​ത്യേ​ക ചാ​ര്‍​ട്ടേ​ഡ് ട്രെ​യി​ൻ വാ​ട​ക​യ്ക്കെ​ടു​ത്തി​രി​ക്കു​ന്ന​ത്. ട്രെ​യി​ൻ വാ​ട​ക​യ്ക്കെ​ടു​ത്ത് പ്ര​വ​ർ​ത്ത​ക​രെ സ​മ്മേ​ള​ന​ന​ഗ​രി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. 60 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ണ് ലീ​ഗ് വാ​ട​ക​യ്ക്ക് ട്രെ​യി​ൻ എ​ടു​ത്തി​രി​ക്കു​ന്ന​ത്.

17 സ്ലീ​പ്പ​ർ കോ​ച്ച്, മൂ​ന്ന് എ​സി കോ​ച്ച്, 24 പ്ര​വ​ർ​ത്ത​ക​രെ വീ​തം ഉ​ൾ​ക്കൊ​ള്ളു​ന്ന ര​ണ്ട് പ്ര​ത്യേ​ക കോ​ച്ചു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​ചാ​ർ​ട്ടേ​ഡ് ട്രെ​യി​നി​ല്‍ ഉ​ള്ള​ത്.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി​ക്ക്‌ ഈ ​ചാ​ര്‍​ട്ടേ​ഡ് ട്രെ​യി​ൻ പു​റ​പ്പെ​ടും. കാ​സ​ർഗോഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തി​രൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഈ ​ട്രെ​യി​നി​ന് സ്റ്റോ​പ്പു​ള്ള​ത്.

ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ ട്രെ​യി​നി​ല്‍ ക​യ​റും. 1416 പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഈ ​ട്രെ​യി​നി​ല്‍ യാ​ത്ര​ചെ​യ്യാം. ട്രെ​യി​ൻ നാ​ളെ രാ​വി​ലെ ചെ​ന്നൈ എ​ഗ്‌​മോ​റി​ലെ​ത്തും. അ​വി​ടെ​നി​ന്ന് ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ ബ​സി​ൽ പ്ര​വ​ർ​ത്ത​ക​രെ സ​മ്മേ​ള​ന​ന​ഗ​രി​യാ​യ രാ​ജാ​ജി​ഹാ​ളി​ൽ എ​ത്തി​ക്കും.

75 വ​ർ​ഷം മു​ൻ​പ്‌ ഖ്വാ​യി​ദ്-​ഇ-​മി​ല്ല​ത്ത് പാ​ർ​ട്ടി​ക്ക് രൂ​പം ന​ൽ​കി​യ​ത് ഇ​വി​ടെ​യാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ന്‍റെ 30 ബ​സു​ക​ളാ​ണ് ബു​ക്ക് ചെ​യ്‍​തി​ട്ടു​ള്ള​ത്.

സ​മ്മേ​ള​ന​വും പൊ​തു​പ​രി​പാ​ടി​യും ക​ഴി​ഞ്ഞ് വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​ഇ​തേ ചാ​ര്‍​ട്ടേ​ഡ് ട്രെ​യി​ൻ തി​രി​ച്ച് പ്ര​വ​ർ​ത്ത​ക​രു​മാ​യി മം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ടും.ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും 700 പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

Related posts

Leave a Comment