മുതലപ്പൊഴി അപകടം: വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേതൃത്വത്തിൽ നാളെ മുതൽ സമരം ശക്തമാക്കും


തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ നാ​ളെ മു​ത​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൽ മോ​ണ്‍.​യൂ​ജി​ൻ പെ​രേ​ര​യ്ക്കെ​തി​രെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​യും പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, സ​ഭാ നേ​തൃ​ത്വ​ത്തെ​യും മ​ത്സ്യ​ബ​ന്ധ​ന സ​മൂ​ഹ​ത്തെ​യും അ​പ​മാ​നി​ച്ച മ​ന്ത്രി​മാ​ർ മാ​പ്പ് പ​റ​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നാ​ളെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ രൂ​പ​ത​ക​ളു​ടെ​യും ഇ​ട​വ​ക​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​വും സ​മ​ര​പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​ത്.

മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത് മ​ണി​ക്ക് മു​ത​ല​പ്പൊ​ഴി, പെ​രു​മാ​തു​റ, പു​തു​കു​റി​ച്ചി മേ​ഖ​ല​ക​ളി​ലെ മു​സ്ലിം​ജ​മാ​അ​ത്തു​ക​ളു​ടെ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ത​ല​പ്പൊ​ഴി-​താ​ഴം​പ​ള്ളി ഹാ​ർ​ബ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി ഭാ​ഗ​ത്ത് നി​ന്നും പ്ര​ക​ട​ന​മാ​യാ​ണ് നാ​ട്ടു​കാ​ർ എ​ത്തു​ക. ധ​ർ​ണ പു​തു​കു​റി​ച്ചി മു​സ്ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം സ​ൽ​മാ​ൻ അ​ൽ​ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന മു​ത​ല​പ്പൊ​ഴി​യി​ലെ പു​ലി​മു​ട്ട് നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ട ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ടൂ​ർ പ്ര​കാ​ശ് എം​പി രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​വ​രെ മു​ത​ല​പ്പൊ​ഴി​യി​ൽ നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ന​ട​ത്തും. കോ​ണ്‍​ഗ്ര​സ് , യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും നി​രാ​ഹാ​ര​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും.


Related posts

Leave a Comment