വ​വ്വാ​ൽ കാര​ക്ട​ർ പോ​സ്റ്റ​ർ; ആ​രാ​ണ് മു​ത്തു​കു​മാ​ർ


വ​വ്വാ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ ഈ ​ആ​ഴ്ച​ത്തെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ, മു​ത്തു​കു​മാ​ർ എ​ന്ന ആ​ക്ട​റി​ന്‍റേ​താ​ണ്..! ആ​രാ​ണ് മു​ത്തു​കു​മാ​ർ എ​ന്ന​ത് ജെ​ൻ​സി കി​ഡ്സിനു സു​പ​രി​ചി​ത​മാ​ണെ​ങ്കി​ലും മി​ല്ലേ​നി​യം ഗ്രൂ​പ്പി​ന് ചി​ല​പ്പോ​ൾ മ​ന​സി​ലാ​യെ​ന്നു വ​രി​ല്ല. സ​ര​പ്പാ​ട്ട പ​ര​മ്പ​ര, മ​ഹാ​ൻ, പേ​ട്ട തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ളി​ൽ മാ​സ് വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങി​യ മു​ത്തു​കു​മാ​ർ, ലീ​ഡ് റോ​ളി​ൽ അ​ഭി​ന​യി​ച്ചു. ഇ​പ്പോ​ൾ തി​യ​റ്റ​റി​ൽ 100 കോ​ടി ക്ല​ബ്ബി​ലേ​ക്ക് ക​യ​റു​ന്ന ചി​ത്ര​മാ​ണ് താ​യ് കി​ള​വി.

ചെ​യ്ത വേ​ഷ​ങ്ങ​ളെ​ല്ലാം വ​ള​രെ ശ്ര​ദ്ധ​യോ​ടെ പ്ര​ശം​സ​ക​ൾ പി​ടി​ച്ചു​പ​റ്റി. വ​ലി​യ ബാ​ന​റു​ക​ളി​ൽ മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന വേ​ട്ടൈ മു​ത്തു​കു​മാ​ർ അ​തി ഗം​ഭീ​ര​മാ​യ മാ​സ് ക്യാ​ര​ക്റ്റ​ർ ആ​യി, വ​വ്വാ​ലി​ൽ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ തീ​ർ​ച്ച​യാ​യും ഇ​ടം നേ​ടു​മെ​ന്ന് അ​ണി​യ​റ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നൂ.
ക​ഴി​ഞ്ഞ ദി​വ​സം മു​ത്തു​കു​മാ​ർ എ​ന്ന ആ​ക്ട​റി​നെ കു​റി​ച്ച് വ​വ്വാ​ൽ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഷ​ഹ്‌​മോ​ൻ ബി. ​പ​റേ​ലി​ൽ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ ലേ​ഖ​നം വ​ള​രെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു.

“നാ​ട​കക്ക​ള​രി​യി​ൽ നി​ന്നു വ​ന്ന​തി​നാ​ലാവാം, തൃ​പ്തി​യാ​കു​ന്ന​തു​വ​രെ ഭാ​വ​വ്യ​തി​യാ​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം വ​ള​രെ​യ​ധി​കം ശ്ര​ദ്ധ​പു​ല​ർ​ത്തി​യി​രു​ന്നൂ. അ​ത് എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ബ​ഹു​മാ​നം വ​ർ​ധി​പ്പി​ച്ചു… എ​ന്നു​ത​ന്നെ പ​റ​യാം” ഈ ​വാ​ക്കു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ൾ ആ ​കാ​ര​ക്റ്റ​റി​ന് എ​ത്ര​മാ​ത്രം ആ​ഴ​മു​ണ്ടാ​കു​മെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. മ​ല​യാ​ള​ത്തി​ൽ നി​ന്നു പാ​ൻ ഇ​ന്ത്യ​ൻ നി​ല​വാ​ര​ത്തി​ലേ​ക്കു കു​തി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഈ ​ചി​ത്രം 2026 വേ​ന​ല​വ​ധി​ക്കു ത​ന്നെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

ഷ​ഹ്‌​മോ​ൻ ബി. ​പ​റേ​ലി​ൽ ക​ഥ​യും തി​ര​ക്ക​ഥ​യും നി​ർ​വഹി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന പോ​യ​ട്രി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ലർ ചി​ത്ര​മാ​ണ് വ​വ്വാ​ൽ. മ​ക​ര​ന്ദ് ദേ​ശ് പാ​ണ്ഡേ, അ​ഭി​മ​ന്യു സി​ങ്, മു​ത്തു​കു​മാ​ർ, ലെ​വി​ൻ സൈ​മ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ ലീ​ഡ് റോ​ൾ ചെ​യ്യു​ന്നു. ല​ക്ഷ്മി ച​പോ​ർ​ക്ക​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, സു​ധി കോ​പ്പ, പ്ര​വീ​ൺ ടി.ജെ, മെ​റി​ൻ ജോ​സ്, മ​ൻ​രാ​ജ്, ഗോ​കു​ല​ൻ, ജോ​ജി കെ. ​ജോ​ൺ, ശ്രീ​ജി​ത്ത് ര​വി, ജ​യ​ശ​ങ്ക​ർ ക​രി​മു​ട്ടം, ദി​നേ​ശ് ആ​ല​പ്പി, ഷ​ഫീ​ഖ്, തു​ട​ങ്ങി മു​പ്പ​തി​ൽപ്പ​രം താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന പോ​യ​ട്രി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ബി​ഗ് ബ​ജ​റ്റ് സി​നി​മ​യാ​ണി​ത്.

ഓ​ൺ​ഡി​മാ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷാ​മോ​ൻ പി.​ബി. നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ കോ- ​പ്രൊ​ഡ്യൂ​സ​ർ സു​രീ​ന്ദ​ർ യാ​ദ​വാ​ണ്. ഛായാ​ഗ്ര​ഹ​ണം-​മ​നോ​ജ് എം ​ജെ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, എ​ഡി​റ്റ​ർ- ഫാ​സി​ൽ പി. ​ഷ​ഹ്‌​മോ​ൻ, സം​ഗീ​തം- ജോ​ൺ​സ​ൺ പീ​റ്റ​ർ, ഗാ​ന​ര​ച​ന- പി ​ബി എ​സ്, സു​ധാം​ശു, റീ ​റെ​ക്കോ​ർ​ഡിംഗ് മി​ക്സ​ർ- ഫ​സ​ൽ എ. ​ബ​ക്ക​ർ, സൗ​ണ്ട് ഡി​സൈ​നി​ങ്- വി​ക്കി , പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​നി​ൽ മാ​ത്യു, മേ​ക്ക​പ്പ്- സ​ന്തോ​ഷ് വെ​ൺ​പ​ക​ൽ, കോ​സ്റ്റ്യും ഡി​സൈ​ന​ർ – ഭ​ക്ത​ൻ മ​ങ്ങാ​ട്, ഫ​യ​ർ ആ​ൻ​ഡ് ഗ​ൺ- ഗ​ൺ രാ​ജേ​ന്ദ്ര​ൻ, കോ​റി​യോ​ഗ്രാ​ഫി- അ​ഭി​ലാ​ഷ് കൊ​ച്ചി, ക​ള​റി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ർ, സം​ഘ​ട്ട​നം- നോ​ക്കൗ​ട്ട് ന​ന്ദ, ചീ​ഫ് അ​സോ​സി​യേ​റ്റ്- ആ​ഷി​ഖ് ദി​ൽ​ജി​ത്ത്, പി ​ആ​ർ​ഒ- എ. ​എ​സ്. ദി​നേ​ശ്, സ​തീ​ഷ് എ​രി​യാ​ള​ത്ത്, ഗു​ണ, സ്റ്റി​ൽ​സ്- രാ​ഹു​ൽ ത​ങ്ക​ച്ച​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- ഒ​പ്പ​റ, ഹോ​ട്ട് ആ​ന്‍റ് സോ​ർ, കേ​ര​ളാ ഫി​ൽ ഡി​സ്ട്രി​ബൂ​ഷ​ൻ- സ്നേ​ഹം മൂ​വീ​സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- കോ​ളി​ൻ​സ് ലി​യോ​ഫി​ൽ.

Related posts

Leave a Comment