ക​ടാ​തി-​മു​റി​ക്ക​ല്ല് – 130 ബൈ​പാ​സ്; മു​ട്ടി​ലി​ഴ​ഞ്ഞു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സമരം

മൂ​വാ​റ്റു​പു​ഴ: പ​ട്ട​ണ​ത്തി​ലെ ഗ​താ​ഗ​ത​കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണാ​ൻ ആ​വി​ഷ്ക​രി​ച്ച ക​ടാ​തി-​മു​റി​ക്ക​ല്ല് -130 ബൈ​പാ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​റി​ക്ക​ല്ല് പാ​ല​ത്തി​ൽ മു​ട്ടി​ൽ ഇ​ഴ​യ​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

ര​ണ്ട​ര വ​ർ​ഷം മു​ന്പു യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ൽ 29 കോ​ടി രൂ​പാ ചെ​ല​വി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​നു കു​റു​കെ ക​ടാ​തി​യെ​യും മു​റി​ക്ക​ല്ല് ക​ട​വി​നെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വും, ക​ടാ​തി ഭാ​ഗ​ത്തെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട്ടി​വി​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ല.

മാ​റാ​ടി ഭാ​ഗ​ത്തെ റോ​ഡി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലും പി​ന്നീ​ടു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ പ​ദ്ധ​തി​ക്കു നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്ന പ​ത്തു കോ​ടി രൂ​പാ ന​ഷ്ട​മാ​കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ടു​ണ്ടാ​യ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നു പ​ദ്ധ​തി കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും പ​ദ്ധ​തി കി​ഫ്ബി​ക്ക് സ​മ​ർ​പ്പി​ക്കു​ക പോ​ലും ചെ​യ്തി​ട്ടി​ല്ല.

കൊ​ച്ചി-​ധ​നു​ഷ്കോ​ടി പാ​ത​യി​ൽ ക​ടാ​തി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് എം​സി റോ​ഡി​ലെ 130 ക​വ​ല​യി​ൽ എ​ത്തി​ച്ചേ​രു​ന്ന റോ​ഡ് പൂ​ർ​ത്തി​യാ​യാ​ൽ കോ​ട്ട​യം, തൊ​ടു​പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കും എ​റ​ന്നാ​കു​ളം ഭാ​ഗ​ത്ത്നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കും പോ​കാ​ൻ ക​ഴി​യും.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മു​ട്ടി​ഴി​യ​ൽ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. എ​ൽ​ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​മീ​ർ കോ​ണി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​എം. സ​ലിം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, ര​തീ​ഷ് ച​ങ്ങാ​ലി​മ​റ്റം, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ബ്ദു​ൾ സ​ലാം, കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​എ​സ്. ജ​യ​കൃ​ഷ്ണ​ൻ നാ​യ​ർ, ജി​നു ആ​ന്‍റ​ണി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഷാ​ൻ മു​ഹ​മ്മ​ദ്, എം.​സി. വി​ന​യ​ൻ, റം​ഷാ​ദ് റ​ഫീ​ക്ക്, സ​ൽ​മാ​ൻ ഓ​ലി​ക്ക​ൽ, ജി​ജോ പാ​പ്പാ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts