സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ  മൂ​ന്നു ല​ക്ഷം രൂ​പ ചിലവ് വരുന്ന മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ സൗജന്യമായി ചെയ്ത്  ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ചി​ങ്ങോ​ലി സ്വ​ദേ​ശി​നി ര​മാ​ദേ​വി(52)​യ്ക്കാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷം രൂ​പ ചെ​ല​വു വ​രു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യ​തെ​ന്ന് സൂ​പ്ര​ണ്ട് എ​സ്.​സു​നി​ൽ പ​റ​ഞ്ഞു.

ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ​മാ​രാ​യ ഡോ. ​ദീ​പ​ക് നാ​യ​ർ, ഡോ.​അ​നു, അ​ന​സ്തീ​ഷി​യ വി​ഭാ​ഗം ഡോ.​ശ്യാം പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

Related posts