തടസങ്ങൾ എല്ലാം നീങ്ങി; മൂവാറ്റുപുഴ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് സ്ഥലം ഏറ്റടുക്കാൻ നടപടി

മൂ​വാ​റ്റു​പു​ഴ: ടൗ​ണ്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു. കെ​എ​സ്ടി​പി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് നീ​ങ്ങി​യ​തോ​ടെ​യാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ന​ട​പ​ടി​യാ​കു​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സിയു​ടെ സ്ഥ​ല​വും വ​ർ​ക്ക്‌‌​ഷോ​പ്പ് കെ​ട്ടി​ട​വും ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി കെ​എ​സ്ടി​പി​യി​ൽ​നി​ന്നു 1.80 ല​ക്ഷ​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. തു​ക കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 51 ല​ക്ഷ​മാ​ണ് കെ​എ​സ്ടി​പി​യി​ൽ​നി​ന്ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പ​ട്ടു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക​യും നി​ർ​മാ​ണ പ്ര​വ​ർ​ത്തി ടെ​ൻ​ഡ​ർ ചെ​യ്യു​ക​യും വ​ർ​ക്ക് എ​ഗ്രി​മെ​ന്‍റ് വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കെ​എ​സ്ടി​പി​യു​ടെ നേ​ത്ര​ത്തി​ൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ-​ചെ​ങ്ങ​ന്നൂ​ർ എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ നി​ർ​മാ​ണ​വും ഇ​തോ​ടൊ​പ്പം പൂ​ർ​ത്തി​യാ​കേ​ണ്ട​താ​യി​രു​ന്നു.

എ​ന്നാ​ൽ കെ​എ​സ്ആ​ർ​ടി​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലും വ​ർ​ക്ക്‌​ഷോ​പ്പ് കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റ​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​മാ​ണ് നി​ർ​മാ​ണം വൈ​കാ​ൻ പ്ര​ധാ​ന കാ​ര​ണം.

നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​യു​ടെ വ​ർ​ക്ക്ഷോ​പ്പ് കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റി സ്ഥ​ല​മേ​റ്റെ​ടു​ത്ത് ഓ​ട​യ​ട​ക്കം റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Related posts

Leave a Comment